എംബപ്പേ കലിപ്പിൽ,എൻറിക്കെയോട് വിശദീകരണം തേടി.

കഴിഞ്ഞദിവസം ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജി മൊണാക്കോയോട് സമനില വഴങ്ങിയിരുന്നു.2 ടീമുകളും ഗോളുകൾ ഒന്നും നേടാനാവാതെ സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിക്ക് ശേഷം സൂപ്പർ താരം കിലിയൻ എംബപ്പേയെ പിഎസ്ജി പരിശീലകൻ ലൂയിസ് എൻറിക്കെ പിൻവലിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിലേക്ക് കോലോ മുവാനിയെയാണ് പിഎസ്ജി ഇറക്കിയത്.

പിൻവലിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് എംബപ്പേ പിഎസ്ജി ബെഞ്ചിൽ ഇരിക്കാൻ തയ്യാറായിരുന്നില്ല. മറിച്ച് അദ്ദേഹം തന്റെ അമ്മയുടെ അടുത്തേക്ക് പോയി ഇരിക്കുകയായിരുന്നു. എന്തുകൊണ്ട് എംബപ്പേയെ പിൻവലിച്ചു എന്ന ചോദ്യത്തിന് പരിശീലനം ഉത്തരമായി നൽകിയത് അത് എന്റെ മാത്രം തീരുമാനമാണ് എന്നാണ്. കഴിഞ്ഞ റെന്നസിനെതിരെയുള്ള മത്സരത്തിലും എംബപ്പേയെ എൻറിക്കെ പിൻവലിച്ചിരുന്നു. അന്ന് 65ആം മിനിട്ടിലായിരുന്നു പിൻവലിച്ചിരുന്നത്.

എന്നാൽ തന്നെ പിൻവലിച്ചതിൽ എംബപ്പേ കടുത്ത ദേഷ്യത്തിലാണ്. മാത്രമല്ല കൃത്യമായ ഒരു ആശയവിനിമയം എംബപ്പേക്കിടയിലും എൻറിക്കെക്ക് ഇടയിലും നടക്കുന്നില്ല. അതുകൊണ്ടുതന്നെ എംബപ്പേ ഈ പരിശീലകനോട് വിശദീകരണം തേടിയിരുന്നു. എൻറിക്കെ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. അടുത്ത സീസണിൽ എംബപ്പേ ഇല്ലാതെ കളിക്കുവാൻ വേണ്ടി ഇപ്പോൾ തന്നെ ക്ലബ്ബ് ഒരുങ്ങുകയാണ് എന്നാണ് എൻറിക്കെ എംബപ്പേയോട് പറഞ്ഞിട്ടുള്ളത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എന്നാൽ പ്രധാനപ്പെട്ട മത്സരങ്ങളിൽ എംബപ്പേയെ കൃത്യമായി ഉപയോഗപ്പെടുത്തുമെന്നുള്ള ഒരു ഉറപ്പും ഈ താരത്തിന് പരിശീലകൻ നൽകിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ റയൽ സോസിഡാഡിനെയാണ് പിഎസ്ജി നേരിടുക. ഈ മത്സരത്തിൽ എംബപ്പേയെ എൻറിക്കെ ഉപയോഗപ്പെടുത്തിയേക്കും. ഏതായാലും എംബപ്പേ ക്ലബ്ബ് വിടുകയാണ് എന്ന് ഉറപ്പായതോടെ ക്ലബ്ബുമായുള്ള ബന്ധം വഷളായിട്ടുണ്ട്. അതിന്റെ ഒരു തെളിവ് തന്നെയാണ് അദ്ദേഹത്തെ ഇപ്പോൾ മത്സരങ്ങളിൽ നിന്നും പിൻവലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *