എംബപ്പേയെ പിഎസ്ജി കൈവിട്ടേക്കും, പകരക്കാരൻ ബ്രസീലിയൻ സൂപ്പർ താരം?
ക്ലബ് വിടാൻ ശ്രമിക്കുന്ന സൂപ്പർ താരം കിലിയൻ എംബപ്പേയെ പിഎസ്ജി കൈവിടാനൊരുങ്ങുന്നു. താരത്തെ പിഎസ്ജി പോകാൻ അനുവദിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്‌പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എംബപ്പേക്ക് പിഎസ്ജി ഒരു പുതിയ ഓഫർ വാഗ്ദാനം ചെയ്തിരുന്നു. അഞ്ച് വർഷത്തെ കരാറും കൂടെ ഓപ്ഷണലായി ഒരു വർഷവുമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഈ ഓഫറും എംബപ്പേ നിരസിച്ചതായാണ് റിപ്പോർട്ടുകൾ.
ഇതോടെ താരത്തെ വിൽക്കാൻ തന്നെയാണ് പിഎസ്ജി ആലോചിക്കുന്നത്. ഈ ട്രാൻസ്ഫർ ജാലകം അടക്കുന്നതിന് മുന്നേ റയലോ മറ്റുള്ള ക്ലബുകളോ ഓഫറുമായി സമീപിച്ചാൽ പിഎസ്ജി അത് പരിഗണിച്ചെക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുവരെ റയൽ ഒരു ഓഫർ പോലും എംബപ്പേക്ക് വേണ്ടി പിഎസ്ജിക്ക് നൽകിയിട്ടില്ല. ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.
🚨 PSG are considering selling Mbappe as he has not signed a new contract with the club.
— Footy Accumulators (@FootyAccums) August 23, 2021
Real Madrid are planning on making an offer for the forward.
PSG have contacted Richarlison’s entourage to compensate…
[RMC Sport] pic.twitter.com/hkVbl8prkR
അതേസമയം മറ്റൊരു കാര്യം കൂടി ആർഎംസി സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എംബപ്പേ ക്ലബ് വിട്ടാൽ പകരക്കാരനായി കൊണ്ട് പിഎസ്ജി ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ബ്രസീലിയൻ സൂപ്പർ താരമായ റിച്ചാർലീസണെയാണ്. എവെർട്ടണിന്റെ താരമായ റിച്ചാർലീസണെ പിഎസ്ജി കോൺടാക്ട് ചെയ്തതായും സൂചനകളുണ്ട്. ബ്രസീലിയൻ സഹതാരമായ നെയ്മർ ജൂനിയറാണ് പിഎസ്ജിക്ക് താരത്തിന്റെ പേര് നിർദേശിച്ചു നൽകിയത്. അതേസമയം ഈ ട്രാൻസ്ഫർ ജാലകത്തിൽ എംബപ്പേ ക്ലബ് വിട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി തുടർന്നേക്കും. അല്ലാത്ത പക്ഷം താരം അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ് വിട്ടേക്കും.