എംബപ്പേയുമായുള്ള കെമിസ്ട്രി വിശദീകരിച്ച് മെസ്സി!

സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയിലേക്ക് എത്തിയപ്പോൾ ഏവരും കാത്തിരുന്നത് ലയണൽ മെസ്സി – നെയ്മർ ജൂനിയർ കൂട്ടുകെട്ട് കാണാൻ വേണ്ടിയായിരുന്നു. എന്നാൽ ഇടക്കാലയളവിൽ പരിക്ക് മൂലം നെയ്മർക്ക് ഒരുപിടി മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നു.എന്നാൽ മറുഭാഗത്ത് മെസ്സിയും എംബപ്പേയും തമ്മിലുള്ള കൂട്ടുകെട്ട് പുരോഗതി പ്രാപിക്കുകയായിരുന്നു.

ഏതായാലും എംബപ്പേക്കൊപ്പമുള്ള കെമിസ്ട്രിയെക്കുറിച്ച് ചില കാര്യങ്ങളിപ്പോൾ മെസ്സി പങ്കുവെച്ചിട്ടുണ്ട്. പതിയെ പതിയെ തങ്ങൾക്ക് കളത്തിനകത്ത് കൂടുതൽ അടുത്തറിയാൻ സാധിക്കുന്നു എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.പിഎസ്ജിയുടെ ഒഫീഷ്യൽ മാഗസിനോട് സംസാരിക്കുകയായിരുന്നു മെസ്സി.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അർജന്റൈൻ ടീമിൽ വെച്ച് ഡി മരിയയെയും ബാഴ്സയിൽ വെച്ച് നെയ്മറെയും എനിക്ക് നേരത്തെ തന്നെ അറിയാം.എന്നാൽ എംബപ്പേ അങ്ങനെയായിരുന്നില്ല. കളത്തിനകത്തോ പുറത്തോ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നില്ല. പക്ഷേ പതിയെ പതിയെ ഞങ്ങൾ പരസ്പരം അടുത്തറിഞ്ഞു. പ്രത്യേകിച്ച് കളത്തിനകത്ത്.അത്കൊണ്ട് തന്നെ ഞങ്ങൾക്ക് പരസ്പരം കംഫർട്ടബിളായി തോന്നി.തീർച്ചയായും കളത്തിനകത്ത് മികച്ച താരങ്ങളോടൊപ്പം കളിക്കുക എന്നുള്ളത് നല്ല ഒരു കാര്യമാണ്.ബാഴ്സയിൽ ഒരുപാട് കാലം മികച്ച താരങ്ങളോടൊപ്പം കളിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.ഇപ്പോൾ പിഎസ്ജിയിലും അങ്ങനെയാണ്. അതുകൊണ്ടുതന്നെ ഞാൻ ഹാപ്പിയാണ് ” മെസ്സി പറഞ്ഞു.

ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി ആകെ 22 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 7 ഗോളുകളും 8 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *