എംബപ്പേയുടെ യഥാർത്ഥ രൂപം ബാഴ്സലോണയിൽ കാണാം:മാർക്കിഞ്ഞോസ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഫ്രഞ്ച് കരുത്തരായ പിഎസ്ജിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എഫ്സി ബാഴ്സലോണ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ടാണ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്.രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അവരുടെ വിജയം. ബ്രസീലിയൻ സൂപ്പർ താരമായ റാഫീഞ്ഞയുടെ ഇരട്ട ഗോളുകളാണ് ബാഴ്സലോണക്ക് ഈ ആവേശ വിജയം സമ്മാനിച്ചിട്ടുള്ളത്.

പിഎസ്ജിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബപ്പേക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ബാഴ്സലോണ പ്രതിരോധം അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ പൂട്ടുകയായിരുന്നു. അതുകൊണ്ടുതന്നെ എംബപ്പേക്ക് വിമർശനങ്ങൾ നൽകേണ്ടി വരുന്നുണ്ട്. എന്നാൽ താരത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സഹതാരമായ മാർക്കിഞ്ഞോസ്.എംബപ്പേയുടെ ഏറ്റവും മികച്ച പ്രകടനം ബാഴ്സലോണയുടെ മൈതാനത്ത് വെച്ച് കാണാം എന്നാണ് ബ്രസീലിയൻ താരം പറഞ്ഞിട്ടുള്ളത്.മാർക്കിഞ്ഞോസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും നമുക്ക് ബാഴ്സലോണയിൽ വെച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൂടുതൽ മികച്ച പ്രകടനം കാണാൻ സാധിക്കും.പിഎസ്ജി സെമിഫൈനലിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന ആദ്യത്തെ ആൾ കിലിയൻ എംബപ്പേയാണ്.ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു താരമാണ്.ബാഴ്സലോണയിൽ അദ്ദേഹം തന്റെ ഏറ്റവും മികച്ച വേർഷൻ പുറത്തെടുക്കും എന്ന കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഒന്നുമില്ല ” ഇതാണ് എംബപ്പേയെ കുറിച്ച് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ ബാഴ്സലോണ പ്രതിരോധ നിര താരമായ കുബാർസി താരത്തെ പൂട്ടുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. എന്നാൽ മുൻപ് ബാഴ്സലോണയുടെ മൈതാനത്ത് ബാഴ്സ ഹാട്രിക്ക് നേടി കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് എംബപ്പേ. പക്ഷേ രണ്ടാം പാദം തീർച്ചയായും പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടേറിയത് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *