എംബപ്പേയുടെ പോക്ക്,പിഎസ്ജിക്ക് വൻതുക ലാഭം, നാലോ അഞ്ചോ സൂപ്പർ താരങ്ങൾ എത്തും!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു. ഇക്കാര്യം എംബപ്പേ തന്നെ ഇൻസ്റ്റഗ്രാമിലൂടെ ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുണ്ട്.ഇത് പിഎസ്ജിയോടൊപ്പമുള്ള തന്റെ അവസാനത്തെ സീസണാണെന്ന് എംബപ്പേ തന്നെ പ്രഖ്യാപിക്കുകയായിരുന്നു. അദ്ദേഹത്തിന് പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ട് ഒരു യാത്രയയപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ പിഎസ്ജിയുള്ളത്.
ഏകദേശം 180 മില്യൺ യുറോയോളം മൊണാക്കോക്ക് നൽകിക്കൊണ്ടായിരുന്നു പിഎസ്ജി ഈ സൂപ്പർതാരത്തെ സ്വന്തമാക്കിയിരുന്നത്. അദ്ദേഹം ഇപ്പോൾ ഫ്രീ ഏജന്റായി കൊണ്ടാണ് ക്ലബ്ബ് വിടുന്നത്. അത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണം ചെയ്യുന്ന ഒരു കാര്യമാണ്.അതേസമയം റയൽ മാഡ്രിഡിന് ഇത് ഗുണകരമായ കാര്യമാണ്. എന്തെന്നാൽ ഒരൊറ്റ ചില്ലി കാശ് പോലും ട്രാൻസ്ഫർ ഫീയായി കൊണ്ട് എംബപ്പേക്ക് അവർക്ക് മുടക്കേണ്ടതില്ല.ഫ്രീ ട്രാൻസ്ഫറിലാണ് അദ്ദേഹത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കുന്നത്.
പക്ഷേ പിഎസ്ജിക്ക് ഇവിടെ ആശ്വാസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്.എംബപ്പേ പോകുന്നതോടെ ഒരു വർഷം 225 മില്യൺ യുറോയോളം സേവ് ചെയ്യാൻ പിഎസ്ജിക്ക് സാധിക്കും എന്നാണ് പറയുന്നത്. അതായത് ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്നത് താരങ്ങളിൽ ഒരാൾ എംബപ്പേയാണ്. കൂടാതെ ടാക്സുകളും സോഷ്യൽ സെക്യൂരിറ്റിയും ബോണസുകളുമടക്കം വലിയ ഒരു തുകയാണ് ഇതുവരെ പിഎസ്ജിയിൽ നിന്നും കിലിയൻ എംബപ്പേ കൈപ്പറ്റിയിരുന്നത്. ഇത് ഇനി പിഎസ്ജി നൽകേണ്ടതില്ല. അതുകൊണ്ടുതന്നെ ഈ തുക മറ്റു താരങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തി ടീമിനെ ശക്തിപ്പെടുത്താനാണ് ഇപ്പോൾ പിഎസ്ജി തീരുമാനിച്ചിരിക്കുന്നത്.
Kylian Mbappe for €0 transfer fee. pic.twitter.com/qq27KKQgYv
— Madrid Xtra (@MadridXtra) May 10, 2024
നാലോ അഞ്ചോ പുതിയ താരങ്ങളെ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ.സ്ട്രൈക്കർ പൊസിഷനിലേക്ക് അവർ പ്രധാനമായും വിക്ടർ ഒസിമെനെ ലക്ഷ്യം വെക്കുന്നുണ്ട്. കൂടാതെ റഫയേൽ ലിയാവോ,ബെർണാഡോ സിൽവ,കീച്ച ക്വാരഷ്ക്കേലിയ തുടങ്ങിയ സൂപ്പർ താരങ്ങളെ എത്തിക്കാനും പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്. അതായത് അടുത്ത സീസണിലേക്ക് അവർ കൂടുതൽ ശക്തിയാർജ്ജിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എംബപ്പേ ഇല്ലെങ്കിലും ടീമിനെ കൂടുതൽ മികച്ച രൂപത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും എന്നുള്ള ഒരു വിശ്വാസത്തിലാണ് പരിശീലകൻ ലൂയിസ് എൻറിക്കെയുള്ളത്.