എംബപ്പേയുടെ കാര്യത്തിൽ പിഎസ്ജിക്ക് ദുഃഖവാർത്ത!

ലീഗ് വണ്ണിൽ നടക്കുന്ന അടുത്ത മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ ലെൻസാണ്. വരുന്ന ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക. നിലവിൽ രണ്ടാം സ്ഥാനത്താണ് ലെൻസ് ഉള്ളത്. ഒന്നാം സ്ഥാനക്കാരായ പിഎസ്ജിയുമായി ഏറ്റുമുട്ടുമ്പോൾ ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

എന്നാൽ ഈ മത്സരത്തിനു മുന്നേ പിഎസ്ജിക്ക് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞദിവസം ടീം ക്യാമ്പിൽ നിന്നും പുറത്തേക്ക് വന്നിട്ടുള്ളത്.അതായത് സൂപ്പർ താരം കിലിയൻ എംബപ്പേ ടീമിനോടൊപ്പം പരിശീലനം നടത്തിയിട്ടില്ല. താരത്തിന്റെ ഹിപ്പിന് ചെറിയ പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതിനാലാണ് ട്രെയിനിങ് നഷ്ടമായിരിക്കുന്നത്.

എന്നാൽ താരത്തിന്റെ പരിക്കിന്റെ വ്യാപ്തി എന്താണ് എന്നുള്ളത് വ്യക്തമല്ല. അടുത്ത മത്സരത്തിൽ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്നുള്ളതും അവ്യക്തമായ കാര്യമാണ്.എംബപ്പേ ഇല്ലെങ്കിൽ അത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വളരെയധികം തിരിച്ചടി തന്നെയായിരിക്കും. സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയർ,പ്രിസനൽ കിമ്പമ്പേ,നോർഡി മുകിയേല,റെനാറ്റൊ സാഞ്ചസ് എന്നിവരൊക്കെ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.

എന്നാൽ കിലിയൻ എംബപ്പേ ഇപ്പോൾ മികച്ച ഫോമിൽ ഒന്നുമല്ല കളിക്കുന്നത്. താരം ക്ലബ്ബിനുവേണ്ടി ഗോൾ നേടിയിട്ട് ഇപ്പോൾ ഒരു മാസം പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ ബ്രസ്റ്റിനെതിരെയുള്ള മത്സരത്തിലായിരുന്നു താരം ഗോൾ നേടിയിരുന്നത്. അതിനുശേഷം നടന്ന മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ഗോളോ അസിസ്റ്റോ നേടാൻ എംബപ്പേക്ക് സാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *