ഈ പ്രായത്തിൽ മെസ്സിക്ക് നാല് ബാലൺ ഡി’ഓറുകൾ ഉണ്ടായിരുന്നുവെന്ന് എംബപ്പേയോട് ആരെങ്കിലുമൊന്ന് പറയൂ : രൂക്ഷ വിമർശനവുമായി റൂണി

സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ആറ്റിറ്റ്യൂഡിനെതിരെ വലിയ വിമർശനങ്ങൾ ഏൽക്കേണ്ടിവരുന്ന ഒരു സമയമാണിത്. കഴിഞ്ഞ പിഎസ്ജിയുടെ മത്സരത്തിനിടയിലായിരുന്നു എംബപ്പേ മോശം മനോഭാവം പ്രകടിപ്പിച്ചിരുന്നത്. മാത്രമല്ല പെനാൽറ്റിയുടെ കാര്യത്തിൽ താരവും നെയ്മറും തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.

ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ വെയിൻ റൂണി എംബപ്പേക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. ഈ പ്രായത്തിൽ ലയണൽ മെസ്സിക്ക് നാല് ബാലൺ ഡി’ഓറുകൾ ഉണ്ടായിരുന്നു എന്നുള്ളത് ആരെങ്കിലും എംബപ്പേക്കൊന്ന് പറഞ്ഞു കൊടുക്കൂ എന്നാണ് എന്നാണ് റൂണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സിയെ പോലെ ഒരു താരത്തെ തള്ളിമാറ്റാനാണോ അദ്ദേഹം ശ്രമിക്കുന്നത്? ഇതുപോലെയൊരു ഈഗോ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. ഈ പ്രായത്തിൽ മെസ്സിക്ക് 4 ബാലൺ ഡി’ഓർ പുരസ്കാരങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും എംബപ്പേയെ ഓർമിപ്പിക്കൂ ” ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയെ പോലെയോരു താരം പിഎസ്ജിയിൽ ഉണ്ടായിരിക്കെ എംബപ്പേയുടെ ഈ മോശം സ്വഭാവം ഒരിക്കലും അംഗീകരിക്കാനാവാത്തത് എന്നാണ് പലരുടെയും അഭിപ്രായം. നിലവിൽ പ്രശ്നങ്ങളെല്ലാം ക്ലബ്ബിനകത്ത് ചർച്ച ചെയ്തുകൊണ്ട് തീർപ്പാക്കി കഴിഞ്ഞു എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *