ഈ ക്ലബ്ബ് മരണപ്പെട്ടിട്ടുണ്ട് :പിഎസ്ജിയെ വിടാതെ റോതൻ!

കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ ഒരു ഞെട്ടിക്കുന്ന തോൽവിയാണ് പിഎസ്ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലോറിയെന്റ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങൾ ഇറങ്ങിയിട്ടും ഈ നാണംകെട്ട തോൽവി ക്ലബ്ബിന് ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. മാത്രമല്ല അവസാനമായി കളിച്ച എട്ടുമത്സരങ്ങളിൽ നാലെണ്ണത്തിലും പിഎസ്ജി പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

മുൻ പിഎസ്ജി താരമായ ജെരോം റോതൻ ക്ലബ്ബിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഈ ക്ലബ്ബ് മരണപ്പെട്ടിട്ടുണ്ട് എന്നാണ് റോതൻ പറഞ്ഞിട്ടുള്ളത്. ഈ നാണം കെടുന്നത് കാണാൻ ആരാധകർ പണം നൽകുന്നത് തന്നെ നാണക്കേടാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.RMC സ്പോർട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റോതന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അവസാനമായി കളിച്ച എട്ടു മത്സരങ്ങളിൽ നാലെണ്ണത്തിലും തോറ്റിരിക്കുകയാണ് ചെയ്തിട്ടുള്ളത്. വിജയിച്ച മത്സരങ്ങളൊക്കെ പലതും കഷ്ടിച്ചാണ് വിജയം നേടിയിട്ടുള്ളത്.എല്ലാവർഷവും ചാമ്പ്യൻസ് ലീഗിൽ ആളുകൾക്ക് നിരാശ മാത്രം നൽകുന്നു.ഈ ക്ലബ്ബ് മരണപ്പെട്ടിട്ടുണ്ട്.അന്തരീക്ഷത്തിൽ നിന്നും നമുക്ക് അതാണ് വ്യക്തമാവുന്നത്. കളത്തിനകത്ത് ഒരു ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ് പിഎസ്ജി. ഇതൊരിക്കലും പരിശീലകന്റെ പ്രശ്നമല്ല.മറിച്ച് ടീമിന്റെ മെന്റാലിറ്റിയുടെ പ്രശ്നമാണ്. യാതൊരു തരത്തിലുള്ള ഐഡന്റിറ്റിയും ഇപ്പോൾ പിഎസ്ജിക്കില്ല. ഒരുപാട് സൂപ്പർതാരങ്ങൾ ഉണ്ട് എന്നല്ലാതെ ഒന്നും ചെയ്യാൻ ക്ലബ്ബിന് സാധിക്കുന്നില്ല. ഇത്തരത്തിലുള്ള നാണക്കേടുകൾ കാണാൻ വേണ്ടി ആരാധകർക്ക് ടിക്കറ്റ് എടുക്കേണ്ടി വരുന്നു എന്നുള്ളത് തന്നെ നാണക്കേടാണ് ” ഇതാണ് റോതൻ പറഞ്ഞിട്ടുള്ളത്.

പിഎസ്ജി ഇനി തങ്ങളുടെ അടുത്ത മത്സരം കളിക്കുക ട്രോയസിനെതിരെയാണ്.മെയ് ഏഴാം തീയതിയാണ് ഈ മത്സരം നടക്കുക.5 പോയിന്റിന്റെ ലീഡിൽ നിലവിൽ പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *