ഈഫൽ ടവർ വാങ്ങി ഗോളിന് മുന്നിൽ വെച്ചാലും ഒന്നും നേടാൻ പോകുന്നില്ല :പിഎസ്ജി ആരാധകർക്കെതിരെ കടുത്ത വിമർശനവുമായി അർജന്റൈൻ പരിശീലകൻ.

സൂപ്പർ താരം ലയണൽ മെസ്സിക്ക് പിഎസ്ജി ആരാധകരിൽ നിന്നും വലിയ അധിക്ഷേപമാണ് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.പിഎസ്ജി ആരാധക കൂട്ടായ്മയായ അൾട്രാസിന്റെ പ്രതിഷേധ ധർണ്ണയിൽ മെസ്സിക്കെതിരെ തെറിവിളികളും അധിക്ഷേപങ്ങളും നടന്നിരുന്നു.ക്ലബ്ബ് വിട്ട് പുറത്തുപോകൂ എന്നായിരുന്നു മെസ്സിയുടെ ഇവർ ആവശ്യപ്പെട്ടിരുന്നത്. മാത്രമല്ല വളരെ മോശം വാക്കുകളായിരുന്നു മെസ്സിക്കെതിരെ ഇവർ ഉപയോഗിച്ചിരുന്നത്.

ഇതിനെതിരെ അർജന്റൈൻ പരിശീലകനായ അന്റോണിയോ മുഹമ്മദ് രംഗത്ത് വന്നിട്ടുണ്ട്.പിഎസ്ജിക്കുള്ളത് കുറെ വൃത്തികെട്ട ആരാധകരാണ് എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്.ഈഫൽ ടവർ വാങ്ങി ഗോൾ പോസ്റ്റിന് മുന്നിൽ വെച്ചാലും പിഎസ്ജി ഒന്നും നേടാൻ പോകുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. അന്റോണിയോ മുഹമ്മദിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒട്ടും ബഹുമാനമില്ലാതെയാണ് പിഎസ്ജി ആരാധകർ പെരുമാറി കൊണ്ടിരിക്കുന്നത്. ഈ വൃത്തികെട്ട ആളുകൾ ഇതുവരെ ഒന്നും നേടിയിട്ടില്ല.ഈഫൽ ടവർ ഗോളിന് മുന്നിൽ വച്ചാൽ പോലും അവർ ഇനി ഒന്നും നേടാൻ പോകുന്നുമില്ല. ഒരിത്തിരി പോലും ബഹുമാനമില്ലാത്തവരാണ് പിഎസ്ജി. പരസ്യമായി കൊണ്ടാണ് ലയണൽ മെസ്സിയെയും കുടുംബത്തെയും അവർ അവഹേളിക്കുന്നത്. വളരെയധികം ഭീരുക്കളാണ് പിഎസ്ജി ആരാധകർ.ഈ അധിക്ഷേപങ്ങളെല്ലാം അവർ സംഘടിതമായി കൊണ്ടാണ് ചെയ്യുന്നത് ” ഇതാണ് അർജന്റൈൻ പരിശീലകനായ അന്റോണിയോ മുഹമ്മദ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ദിവസം ലയണൽ മെസ്സി ഈ വിഷയത്തിൽ മാപ്പ് പറഞ്ഞിരുന്നു.പക്ഷേ സഹതാരങ്ങളോട് മാത്രമാണ് മെസ്സി മാപ്പ് അറിയിച്ചിട്ടുള്ളത്. ഏതായാലും മെസ്സിയുടെ വിലക്ക് ഇനി എന്തെങ്കിലും ഇളവ് പിഎസ്ജി വരുത്തുമോ എന്നുള്ളതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *