ഈഗോയുടെ മരം,എംബപ്പേയെ എൻറിക്കെക്ക് ഇഷ്ടമല്ല:ഡുഗാരി

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടുകയാണ്. ഫ്രീ ഏജന്റായി കൊണ്ട് അദ്ദേഹം റയൽ മാഡ്രിഡിലേക്കാണ് പോകുന്നത്. ഇക്കാര്യം എംബപ്പേ തന്നെ ക്ലബ്ബിനെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതേത്തുടർന്ന് പരിശീലകനായ എൻറിക്കെ അദ്ദേഹത്തെ പിൻവലിച്ചത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ എടുത്തിരുന്നു.എംബപ്പേ ഇല്ലാതെ കളിക്കാൻ പിഎസ്ജി പഠിക്കണം എന്നായിരുന്നു എൻറിക്കെ പരസ്യമായി കൊണ്ട് ആവശ്യപ്പെട്ടിരുന്നത്.

ഫ്രഞ്ച് താരമായിരുന്ന ക്രിസ്റ്റോഫ് ഡുഗാരി ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ പരിശീലകനായ എൻറിക്കെക്ക് ഉന്നയിച്ചിട്ടുള്ളത്. വളരെയധികം ഈഗോയുള്ള ഒരു വ്യക്തിയാണ് എൻറിക്കെ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.എംബപ്പേയെ എൻറിക്കെക്ക് ഇഷ്ടമില്ലെന്നും ഇദ്ദേഹം ആരോപിച്ചു.RMC സ്പോർട്ടിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ഡുഗാരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ലൂയിസ് എൻറിക്കെക്ക് എംബപ്പേയെ ഇഷ്ടമല്ല. അദ്ദേഹത്തിന്റെ കളി ശൈലിയും അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡും എൻറിക്കെക്ക് പിടിക്കുന്നില്ല.എൻറിക്കെ വളരെയധികം ഈഗോയുള്ള ഒരു വ്യക്തിയാണ്. അദ്ദേഹമാണ് അവിടെ സ്റ്റാറാവാൻ ശ്രമിക്കുന്നത്. പക്ഷേ എംബപ്പേയോടുള്ള ദേഷ്യം അദ്ദേഹം മറച്ചു പിടിക്കുകയാണ്. കാരണം മറ്റൊരു ഓപ്ഷൻ അവിടെ എൻറിക്കെക്ക് മുന്നിലില്ല.എംബപ്പേയെ അദ്ദേഹം ഒരു സമയത്ത് വലത് കളിപ്പിക്കും, ഒരു സമയത്ത് ഇടത് വിങ്ങൽ കളിപ്പിക്കും,ചിലപ്പോൾ ഫ്രണ്ടിൽ കളിപ്പിക്കും. പക്ഷേ എംബപ്പേ എപ്പോഴും കരുത്തനാണെന്ന് കളിക്കാൻ ശ്രമിക്കും. എന്നാൽ ചില സമയത്ത് എംബപ്പേയുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പ്രകടനങ്ങൾ ഉണ്ടാവില്ല. അപ്പോൾ എൻറിക്കെ ശരിയാണെന്ന് തോന്നും. അങ്ങനെ രണ്ടുപേരും ഇവിടെ വിജയിക്കുകയാണ് ചെയ്യുന്നത് “ഇതാണ് ഡുഗാരി പറഞ്ഞിട്ടുള്ളത്.

പതിവുപോലെ സീസണൽ മികച്ച പ്രകടനമാണ് എംബപ്പേ നടത്തിക്കൊണ്ടിരിക്കുന്നത്. 21 ലീഗ് മത്സരങ്ങളിൽ നിന്ന് 21 ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ഇനി പിഎസ്ജി തങ്ങളുടെ അടുത്ത മത്സരത്തിൽ മോണോക്കോയെയായാണ് നേരിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *