ഇവിടെ പുതിയ നെയ്മറുണ്ടെന്ന് ഞാൻ കരുതുന്നില്ല: നെയ്മർ
കഴിഞ്ഞ സീസൺ നെയ്മർ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു.പരിക്ക് മൂലം വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമായിരുന്നു നെയ്മർക്ക് കളിക്കാൻ സാധിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഒരു ഗോൾ പോലും നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.
എന്നാൽ ഈ സീസണിൽ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. മികച്ച പ്രകടനമാണ് ഈ സീസണിൽ നെയ്മർ നടത്തുന്നത്. ആകെ കളിച്ച 13 മത്സരങ്ങളിൽ നിന്ന് 20 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ നെയ്മർക്ക് ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി സാധിച്ചിട്ടുണ്ട്. 11 ഗോളുകളും 9 അസിസ്റ്റുകളും നെയ്മർ നേടിക്കഴിഞ്ഞു.
അതുകൊണ്ടുതന്നെ പിഎസ്ജി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അവതാരകൻ ഒരു ചോദ്യം നെയ്മറോട് ചോദിച്ചിരുന്നു. അതായത് ഈ സീസണിലെ നെയ്മർ ഒരു പുതിയ നെയ്മറാണോ എന്നായിരുന്നു ചോദിച്ചത്. എന്നാൽ ഇവിടെ ഒരു പുതിയ നെയ്മർ ഉണ്ടെന്ന് തോന്നുന്നില്ലെന്നും കാര്യങ്ങൾ ശരിയായ രൂപത്തിലാണ് ഇപ്പോൾ ഉള്ളത് എന്നുമാണ് താരം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
You can understand why Neymar is 'very happy' with his start to the season 💪
— GOAL News (@GoalNews) October 6, 2022
‘ ഇവിടെ പുതിയ നെയ്മർ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല.മറിച്ച് കാര്യങ്ങൾ എല്ലാം ശരിയായ രൂപത്തിലാണ് ഇപ്പോൾ നടന്നു പോകുന്നത്.ഈ സീസണിൽ മികച്ച ഒരു തുടക്കം എനിക്ക് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഞാൻ ഇങ്ങോട്ട് വന്ന സമയത്തുള്ള ആദ്യത്തെ രണ്ടുമൂന്ന് സീസണുകളിലും ഇതുപോലെ തന്നെയായിരുന്നു. ഞാൻ വളരെയധികം ഹാപ്പിയാണ്. ഈ സീസണിൽ ഗോളുകളും അസിസ്റ്റുകളും നേടിക്കൊണ്ട് തുടങ്ങാൻ കഴിഞ്ഞതിൽ ഞാൻ ഹാപ്പിയാണ്. സാധ്യമാവുന്ന ഏറ്റവും മികച്ച രൂപത്തിൽ ഞാൻ ടീമിനെ സഹായിക്കുന്നുണ്ട്. ഇതൊരു മികച്ച സീസൺ ആകുമെന്നും സീസണിന്റെ അവസാനം വരെ ഈ രൂപത്തിൽ മുന്നോട്ട് പോവാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു ” നെയ്മർ പറഞ്ഞു.
ഇനി പിഎസ്ജി തങ്ങളുടെ അടുത്ത മത്സരം റെയിംസിനെതിരെയാണ് കളിക്കുക.ശനിയാഴ്ച രാത്രിയാണ് ഈ മത്സരം നടക്കുക.