ഇരട്ടഗോളും അസിസ്റ്റുമായി സമ്പൂർണപ്രകടനവുമായി നെയ്മർ, പിഎസ്ജി ഗോളിലാറാടിയ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !
ഇന്നലെ ലീഗ് വണ്ണിൽ നടന്ന ആറാം റൗണ്ട് പോരാട്ടത്തിൽ ഉജ്ജ്വലവിജയമാണ് കരുത്തരായ പിഎസ്ജി നേടിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് എതിരാളികളായ ആങ്കേഴ്സിനെ പിഎസ്ജി തകർത്തു വിട്ടത്. ഇരട്ടഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ സൂപ്പർ താരം നെയ്മർ ജൂനിയറാണ് മത്സരത്തിൽ പിഎസ്ജിയെ മുന്നിൽ നിന്നും നയിച്ചത്. നെയ്മറെ കൂടാതെ എംബാപ്പെ, ഗയെ, ഡ്രാക്സ്ലർ, ഫ്ലോറെൻസി എന്നിവരാണ് പിഎസ്ജിയുടെ ശേഷിച്ച ഗോളുകൾ നേടിയത്. മത്സരത്തിന്റെ മുപ്പത്തിയാറാം മിനുട്ടിൽ എംബാപ്പെയുടെ പാസിൽ നിന്നാണ് നെയ്മർ തന്റെ ആദ്യ ഗോൾ കണ്ടെത്തിയത്. 47-ആം മിനിറ്റിൽ രണ്ടാം ഗോളും താരം കണ്ടെത്തി. 71-ആം മിനിറ്റിൽ ഗയെ നേടിയ തകർപ്പൻ ഗോൾ നെയ്മറുടെ പാസിൽ നിന്നായിരുന്നു. ജയത്തോടെ പിഎസ്ജി പോയിന്റ് ടേബിളിൽ രണ്ടാമത് എത്തി. ആറു മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് ആണ് പിഎസ്ജിയുടെ സമ്പാദ്യം. 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള റെന്നസ് ആണ് ഒന്നാമത്. മത്സരത്തിലെ പിഎസ്ജി താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Neymar Jr vs. Angerspic.twitter.com/fuhh15NOxE
— ً (@LSComps) October 2, 2020
പിഎസ്ജി : 7.42
നെയ്മർ : 10
എംബാപ്പെ : 9.6
ഇകാർഡി : 7.4
വെറാറ്റി : 7.8
പരേഡസ് : 7.1
ഡ്രാക്സ്ലർ : 8.1
ബക്കെർ : 7.8
കിപ്പമ്പേ : 6.6
മാർക്കിഞ്ഞോസ് : 6.8
ഫ്ലോറെൻസി : 7.7
നവാസ് : 6.4
സറാബിയ : 6.7-സബ്
ഹെരേര : 6.3-സബ്
ഗയെ : 7.9-സബ്
ഡാഗ്ബ : 6.2-സബ്
ഡയാലോ : 6.4-സബ്
Neymar is simply too good for Ligue 1 defenders, a thing of beauty. pic.twitter.com/IP77z3n9O1
— Wonaldo (@MadridiR8_) October 2, 2020