ഇരട്ടഗോളടിച്ച് കീനും എംബാപ്പെയും, പിഎസ്ജിക്ക് ഉജ്ജ്വലവിജയം !
ലീഗ് വണ്ണിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് ഉജ്ജ്വലവിജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പിഎസ്ജി ഡിജോണിനെ കീഴടക്കിയത്. ഇരട്ടഗോളുകളുമായി തിളങ്ങിയ മോയ്സെ കീനും കിലിയൻ എംബാപ്പെയുമാണ് പിഎസ്ജിയുടെ വിജയശില്പികൾ. സൂപ്പർ താരം നെയ്മർ ജൂനിയറും മികച്ച പ്രകടനം നടത്തി.ജയത്തോടെ പിഎസ്ജിക്ക് പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ സാധിച്ചു. എട്ട് മത്സരങ്ങളിൽ നിന്ന് പതിനെട്ടു പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം. ഏഴ് മത്സരങ്ങളിൽ നിന്ന് പതിനേഴു പോയിന്റുള്ള ലില്ലെയാണ് രണ്ടാം സ്ഥാനത്ത്.
The 5️⃣th and 6️⃣th goals of the season for @KMbappe pic.twitter.com/7L3jD53gtV
— Paris Saint-Germain (@PSG_English) October 24, 2020
മൂന്നാം മിനുട്ടിൽ തന്നെ ഗോൾ കണ്ടെത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. മിഷേൽ ബക്കറുടെ അസിസ്റ്റിൽ നിന്ന് മോയ്സെ കീനാണ് ഗോൾ കണ്ടെത്തിയത്. ഇരുപത്തിമൂന്നാം മിനുട്ടിൽ വീണ്ടും കീൻ ഗോൾ നേടികൊണ്ട് പിഎസ്ജിയുടെ ലീഡുയർത്തി. പിന്നീട് രണ്ടാം പകുതിയിൽ കീനിന്റെ പകരക്കാരനായി വന്ന എംബാപ്പെയാണ് രണ്ട് തവണ വലകുലുക്കിയത്. 82-ആം മിനുട്ടിൽ നെയ്മറുടെ അസിസ്റ്റിൽ നിന്നാണ് എംബാപ്പെ ആദ്യ ഗോൾ കണ്ടെത്തിയത്. 88-ആം മിനുട്ടിൽ പാബ്ലോ സറാബിയയുടെ പാസിൽ നിന്ന് എംബാപ്പെ വീണ്ടും വല ചലിപ്പിച്ചതോടെ പിഎസ്ജിയുടെ ഗോൾപട്ടിക പൂർത്തിയായി.
A new captain for tonight 😏#PSGDFCO pic.twitter.com/loSe0pUsLs
— Paris Saint-Germain (@PSG_English) October 24, 2020