ഇപ്പോൾ മെസ്സിയെ ഡിഫൻഡ് ചെയ്യാൻ എളുപ്പമാണ് : റമി!

ലാലിഗയിൽ ഒരുപാട് തവണ ലയണൽ മെസ്സിയെ നേരിടേണ്ട വന്ന ഡിഫൻഡറാണ് ഫ്രഞ്ച് താരമായ ആദിൽ റമി.വലൻസിയ, സെവിയ്യ എന്നീ ക്ലബുകൾക്ക്‌ വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്.12 തവണയാണ് മെസ്സിക്കെതിരെ റമി കളിച്ചിട്ടുള്ളത്. ഒരൊറ്റ തവണ പോലും വിജയിക്കാൻ ആദിൽ റമിയുടെ ടീമിന് സാധിച്ചിരുന്നില്ല. നിലവിൽ ഫ്രഞ്ച് ക്ലബായ ട്രോയസിന്റെ താരമാണ് റമി. ലീഗ് വണ്ണിലാണ് ഇനി റമി മെസ്സിയെ നേരിടേണ്ടത്. എന്നാൽ നിലവിൽ മെസ്സിയെ നേരിടാൻ എളുപ്പമാണ് എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ താരം.കഴിഞ്ഞ ദിവസം ലീഗ് വണ്ണിന്റെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു താരം. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” മെസ്സിക്കെതിരെ എനിക്ക് വിജയിക്കാനായിട്ടില്ല എന്നുള്ളത് സമ്മതിക്കുന്നു.പക്ഷേ സമനിലകൾ ഉണ്ടല്ലോ.അത് മാത്രമല്ല എനിക്ക് നാലോ അഞ്ചോ തവണ അദ്ദേഹത്തിന്റെ ജേഴ്‌സി സ്വന്തമാക്കാനും കഴിഞ്ഞു.വളരെ കരുത്തനായ താരമാണ് മെസ്സി. ഓഫ്‌സൈഡ് ട്രാപ്പുകൾ പൊളിച്ച് കൊണ്ട് മകുതിച്ചു പോവാൻ മെസ്സിക്ക് ഏറെ മികവുണ്ടായിരുന്നു.പക്ഷേ ഇപ്പോൾ മെസ്സി കൂടുതൽ പാസറാണ്.അത്കൊണ്ട് തന്നെ നമുക്ക് ആവിശ്യമായ സമയം ലഭിക്കുന്നുണ്ട്.മുൻകാലത്തെ അപേക്ഷിച്ച് ഇപ്പോൾ മെസ്സിയെ ഡിഫൻഡ് ചെയ്യാൻ എളുപ്പമാണ്.എന്തെന്നാൽ അദ്ദേഹത്തിന്റെ ആ ഒറ്റയാൾ കുതിപ്പ് ഒരുപാട് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല ” റമി പറഞ്ഞു.

ഈ ലീഗ് വണ്ണിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ ട്രോയെസും പിഎസ്ജിയും ഏറ്റുമുട്ടിയിരുന്നു. എന്നാൽ അന്ന് മെസ്സി പിഎസ്ജിയുടെ നിരയിൽ ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *