ഇനി നെയ്മറെ ആവശ്യമില്ല, പുറത്തിരുത്തുക: ഡാനിയൽ റിയോളോ.

ലീഗ് വണ്ണിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മികച്ച വിജയം നേടാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി തങ്ങളുടെ ചിരവൈരികളായ ഒളിമ്പിക് മാഴ്സെയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയുമാണ് ഈ മത്സരത്തിൽ തിളങ്ങിയത്.എംബപ്പേ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയപ്പോൾ മെസ്സി ഒരു ഗോളും രണ്ട് അസിസ്റ്റുകളും കരസ്ഥമാക്കി.

പരിക്ക് മൂലം നെയ്മർ ജൂനിയർ ഈ മത്സരത്തിൽ കളിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ അഭാവത്തിൽ എംബപ്പേയും മെസ്സിയും മിന്നുകയായിരുന്നു. അതുകൊണ്ടുതന്നെ നെയ്മർ ജൂനിയർ ഇനി പരിക്കിൽ നിന്ന് മുക്തനായി മടങ്ങിവന്നാലും അദ്ദേഹത്തെ ബെഞ്ചിൽ ഇരുത്തണം എന്നാണ് പ്രമുഖ ഫ്രഞ്ച് ഫുട്ബോൾ ജേണലിസ്റ്റായ ഡാനിയൽ റിയോളോ പറഞ്ഞിട്ടുള്ളത്. 3 പേരും കൂടി ഒരുമിച്ച് കളിക്കുന്നതാണ് മികച്ച പ്രകടനത്തിന് തടസ്സമായി നിലകൊള്ളുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.റിയോളോ പറഞ്ഞത് ഇങ്ങനെയാണ്.

” മുന്നേറ്റ നിരയിൽ രണ്ടുപേർ മാത്രം ഉണ്ടായിരിക്കുന്ന സമയത്ത് ലയണൽ മെസ്സിക്ക് എംബപ്പേയെ കണ്ടെത്താൻ സാധിക്കും. ഇവിടെ സത്യം എന്തെന്നാൽ മൂന്നുപേർക്കും ഒരുമിച്ച് മികച്ച രൂപത്തിൽ കളിക്കാൻ കഴിയില്ല എന്നുള്ളതാണ്.നമ്മൾ മനസ്സിലാക്കേണ്ട ഒരു വാസ്തവമാണ്. എല്ലാ പരിശീലകരും അത് വ്യക്തമാക്കിയതാണ്. പക്ഷേ പരിശീലകർക്ക് ഈ താരങ്ങൾ ഒരു ബാധ്യതയാണ്. അതിൽ നിന്ന് മോചിതാനാവാൻ ക്രിസ്റ്റോഫ് ഗാൾട്ടിയർക്കും സാധിക്കില്ല. നെയ്മർ തിരികെ എത്തിയാൽ ഗാൾട്ടിയർ ചെയ്യേണ്ട കാര്യം അദ്ദേഹത്തെ ബെഞ്ചിൽ ഇരുത്തുക എന്നുള്ളതാണ്. ഇനി നെയ്മറുടെ ആവശ്യമില്ല ” ഇതാണ് RMC സ്പോർട്ടിന്റെ ഫുട്ബോൾ നിരീക്ഷകനായ ഡാനിയൽ റിയോളോ പറഞ്ഞിട്ടുള്ളത്.

ലില്ലിക്കെതിരെയുള്ള ലീഗ് വൺ മത്സരത്തിനിടയിൽ ആയിരുന്നു നെയ്മർ ജൂനിയർക്ക് പരിക്കേറ്റത്.ആങ്കിൾ ഇഞ്ചുറിയാണ് താരത്തിന് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.ബയേണിനെതിരെയുള്ള രണ്ടാം പാദ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം കളിക്കുമോ എന്നുള്ളത് ഇപ്പോഴും സംശയം ഉണ്ടാക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *