ഇത് മെസ്സിയുടെ ലീഗിലെ ഏറ്റവും മോശം പ്രകടനം,കണക്കുകൾ ഇതാ!
ഈ സീസണിൽ പിഎസ്ജിയിലേക്കെത്തിയ സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര നല്ല രൂപത്തിലല്ല മുന്നോട്ടുപോകുന്നത്.പിഎസ്ജിക്ക് വേണ്ടി 8 ഗോളുകളും 13 അസിസ്റ്റുകളുമാണ് മെസ്സി ഇതുവരെ നേടിയിട്ടുള്ളത്.എന്നാൽ ലീഗ് വണ്ണിൽ കേവലം മൂന്ന് ഗോളുകൾ മാത്രമാണ് മെസ്സിയുടെ പേരിലുള്ളത്.
മെസ്സിയുടെ കരിയറിലെ ലീഗിലെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് ഇത്.അതായത് തന്റെ അരങ്ങേറ്റ സീസണിൽ ഒരു ഗോളാണ് മെസ്സി നേടിയിട്ടുള്ളത്. അതിന് ശേഷം മെസ്സി ലീഗിൽ നേടുന്ന ഏറ്റവും കുറഞ്ഞ ഗോളുകളാണ് ഈ സീസണിൽ നേടിയിട്ടുള്ളത്. ഏതായാലും മെസ്സിയുടെ ലീഗ് ഗോളുകളുടെ കണക്കുകൾ താഴെ നൽകുന്നു.


2011/12 സീസണിലെ ലീഗിലാണ് മെസ്സി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുള്ളത്.50 ഗോളുകളും 19 അസിസ്റ്റുകളുമായിരുന്നു മെസ്സി നേടിയിരുന്നത്. ബാഴ്സയിലെ അവസാനത്തെ സീസണിൽ 30 ഗോളുകളും 11 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.അതേസമയം ഈ സീസണിലെ അസിസ്റ്റിന്റെ കണക്കുകൾ മെസ്സിക്ക് ആശ്വസിക്കാൻ വക നൽകുന്ന ഒന്നുതന്നെയാണ്.