ഇത് കടുത്ത ഉപദ്രവം: എംബപ്പേ വിഷയത്തിൽ പിഎസ്ജിക്കെതിരെ തിരിഞ്ഞ് UNFP!

പ്രീ സീസൺ ടൂറിനുള്ള പിഎസ്ജിയുടെ സ്‌ക്വാഡിൽ നിന്നും സൂപ്പർ താരം കിലിയൻ എംബപ്പേയെ അവർ പുറത്താക്കിയിരുന്നു. കരാർ പുതുക്കാൻ തയ്യാറല്ലാത്തതുകൊണ്ട് അദ്ദേഹത്തെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ഒഴിവാക്കാനാണ് ക്ലബ്ബിന്റെ തീരുമാനം. എന്നാൽ എംബപ്പേ അതിന് സമ്മതിക്കുന്നില്ല. ഇതുകൊണ്ടാണ് പിഎസ്ജി അദ്ദേഹത്തെ ടീമിൽ നിന്നും പുറത്താക്കിയത്.എംബപ്പേയെ മാത്രമല്ല,പരേഡസ് ഉൾപ്പെടെയുള്ള ചില താരങ്ങളെയും അവർ പുറത്താക്കിയിട്ടുണ്ട്.

ഫ്രാൻസിലെ ഫുട്ബോൾ താരങ്ങളുടെ അസോസിയേഷനാണ് ദി യൂണിയൻ ഓഫ് ഫ്രഞ്ച് ഫുട്ബോളേഴ്സ് അഥവാ UNFP.ഈ വിഷയത്തിൽ ഇപ്പോൾ ഇവർ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.കിലിയൻ എംബപ്പേയോടും മറ്റുള്ള താരങ്ങളോടും പിഎസ്ജി കാണിക്കുന്നത് കടുത്ത ഉപദ്രവമാണ് എന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.UNFP യുടെ സ്റ്റേറ്റ്മെന്റിന്റെ ചുരുക്കരൂപം ഇങ്ങനെയാണ്.

” മറ്റു പ്രൊഫഷണൽ താരങ്ങൾക്ക് ലഭിക്കുന്ന അദ്ദേഹം തൊഴിൽ സാഹചര്യങ്ങൾ ഈ താരങ്ങൾക്കും ലഭിക്കണം.അതിനുള്ള അവകാശം അവർക്കുണ്ട്.ഒരു താരത്തെ ക്ലബ്ബ് വിടാൻ നിർബന്ധിക്കുന്നതോ, ആ താരങ്ങളുടെ തൊഴിലവസരം നിഷേധിക്കുന്നതോ ഒരിക്കലും ശരിയായ കാര്യമല്ല. ഇത് വലിയ ഉപദ്രവമാണ്. ഈ മോറൽ ഹരാസ്മെന്റ് തീർച്ചയായും ഫ്രഞ്ച് നിയമം വിലക്കിയതാണ് ” ഇതാണ് UNFP അവരുടെ പറഞ്ഞിട്ടുള്ളത്.

എംബപ്പേയെ കൂടാതെ വൈനാൾഡം,ലിയാൻഡ്രോ പരേഡസ്,ജൂലിയൻ ഡ്രാക്സ്ലർ,അബ്ദോ ഡയാലോ,കോളിൻ ഡാഗ്ബ എന്നിവരെയും പിഎസ്ജി ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ താരങ്ങൾ ഒന്നും തന്നെ ക്ലബ്ബിന്റെ പ്രോജക്ടിന്റെ ഭാഗമല്ല.അൽ നസ്ർ, ഇന്റർ മിലാൻ എന്നിവർക്കെതിരെ പിഎസ്ജി പ്രീ സീസൺ സൗഹൃദ മത്സരം കളിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *