ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം അർഹിക്കുന്നത് എംബപ്പേയാണ് : ഹക്കീമി പറയുന്നു.

ഇത്തവണത്തെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ബാലൺഡി’ഓർ പുരസ്കാരത്തിനുള്ള നോമിനി ലിസ്റ്റ് നേരത്തെ തന്നെ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പുറത്ത് വിട്ടിട്ടുണ്ട്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റും കിലിയൻ എംബപ്പേയുമെല്ലാം ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.ഹാലന്റ് ,മെസ്സി എന്നിവരിൽ ഒരാൾക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. ഒക്ടോബർ 30 ആം തീയതിയാണ് ഈ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ സൂപ്പർ താരം കിലിയൻ എംബപ്പേക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ കിരീടങ്ങൾ ഒന്നുമില്ലാത്തതിനാൽ അദ്ദേഹത്തിന് സാധ്യത കൽപ്പിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ സഹതാരമായ അഷ്‌റഫ് ഹക്കീമി എംബപ്പേക്കൊപ്പമാണ്. ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം അർഹിക്കുന്നത് എംബപ്പേയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഹക്കീമിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞവർഷം അദ്ദേഹം ചെയ്തതുമായി ബന്ധപ്പെടുത്തിക്കൊണ്ട് താരതമ്യം ചെയ്യുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം ബാലൺഡി’ഓർ പുരസ്കാരം അർഹിക്കുന്നത് കിലിയൻ എംബപ്പേയാണ്. അദ്ദേഹം വളരെ മികച്ച ഒരു താരമാണ്. ഈ വർഷം അദ്ദേഹം തന്നെ ബാലൺഡി’ഓർ നേടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ” ഇതാണ് ഹക്കീമി പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാൻ എംബപ്പേക്ക് സാധിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ സീസണിൽ ക്ലബ്ബിനു വേണ്ടി ആകെ 41 ഗോളുകളും എംബപ്പേ നേടിയിരുന്നു. അതേസമയം നിരവധി നേട്ടങ്ങൾ ഈ കാലയളവിൽ സ്വന്തമാക്കാൻ ഹാലന്റിനും മെസ്സിക്കും സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *