ഇതെന്താ PSGക്ക് മാത്രമാണോ ബാധകം? പൊട്ടിത്തെറിച്ച് എൻറിക്കെ!
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ലെൻസാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം നടക്കുക.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക.
എന്നാൽ പിഎസ്ജി ആരാധകരുടെ കൂട്ടായ്മയായ അൾട്രാസ് ഇരിക്കുന്ന സ്റ്റാന്റ് ഇന്ന് ഭാഗികമായി ക്ലോസ് ചെയ്യും. ഫ്രഞ്ച് ലീഗ് പിഎസ്ജി അൾട്രാസിന് വിലക്ക് ഏർപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.ഹോമോഫോബിക്ക് ചാന്റുകൾ പാടി എന്ന കാരണത്താലാണ് വിലക്ക് നൽകിയിട്ടുള്ളത്. ഇക്കാര്യത്തിൽ പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെ അധികൃതർക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.ഇതെന്താ പിഎസ്ജിക്ക് മാത്രമാണോ ഇത്തരത്തിലുള്ള വിലക്കുകൾ ബാധകം എന്നാണ് അദ്ദേഹം ചോദിച്ചിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എല്ലാ നാല് ദിവസം കൂടുമ്പോഴും ആ സ്റ്റാൻഡിന് വിലക്കായിരിക്കും. ഇത്തരം ശാരീരികമായ അതല്ലെങ്കിൽ വാക്കാനുള്ള വാലൻസുകൾ, ഹോമോഫോബിക്ക് പ്രവർത്തികൾ എല്ലാം എതിർക്കപ്പെടേണ്ടതാണ്.ക്ലബ്ബും ഞാനും അതിന് എതിരാണ്.പക്ഷേ എനിക്ക് ഇവിടെ കാണാൻ കഴിയുന്ന കാര്യം ഇത്തരം വിലക്കുകൾ പിഎസ്ജിക്ക് മാത്രമാണ് ബാധകം.മറ്റുള്ള ടീമുകളുടെ ആരാധകർ എല്ലാവരും ഇത് ചെയ്യുന്നുണ്ട്. പക്ഷേ അവർക്കൊന്നും ഈ വിലക്ക് ലഭിക്കുന്നില്ല ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ലീഗ് വണ്ണിൽ പതിവ് പോലെ മികച്ച പ്രകടനം പിഎസ്ജി നടത്തുന്നുണ്ട്.9 മത്സരങ്ങൾ കളിച്ചപ്പോൾ അവർക്ക് തോൽവികൾ ഒന്നും ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല.പക്ഷേ ചാമ്പ്യൻസ് ലീഗിൽ അങ്ങനെയല്ല. ഒരു തോൽവിയും ഒരു സമനിലയും അവർ വളർന്നിട്ടുണ്ട്.ഇനി അത്ലറ്റിക്കോ,സിറ്റി,ബയേൺ തുടങ്ങിയ വമ്പൻ ക്ലബ്ബുകളാണ് അവരെ കാത്തിരിക്കുന്നത്.