ഇങ്ങനെ ഇട്ടെറിഞ്ഞു പോവാൻ നെയ്മർക്ക് കഴിയില്ല : അനൽക്കെ പറയുന്നു!
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറെ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്. നെയ്മർക്ക് ക്ലബ് വിടാൻ വലിയ താല്പര്യമില്ലെങ്കിലും താരമിപ്പോൾ ഉള്ളത് ഒരു നിർബന്ധിതാവസ്ഥയിലാണ്. അതുകൊണ്ടുതന്നെ നെയ്മർ ജൂനിയറുടെ പ്രതിനിധി മറ്റുള്ള ക്ലബ്ബുകളുമായി ചർച്ചകൾ ആരംഭിച്ചിരുന്നു.
ഏതായാലും ഫ്രഞ്ച് ഇതിഹാസമായ നിക്കോളാസ് അനൽക്കെ ഇക്കാര്യത്തിൽ നെയ്മറോട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് ഈ രൂപത്തിൽ നെയ്മർ പിഎസ്ജി വിടാൻ പാടില്ലെന്നും അടുത്ത സീസണിൽ പിഎസ്ജിയിൽ നിന്നു കൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കണമെന്നുമാണ് അനൽക്കെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
‘He Can’t Leave Like This’ – Pundit Makes Prediction Regarding the Future of Neymar Jr. https://t.co/k8kYKMUKC3
— PSG Talk (@PSGTalk) July 2, 2022
” ഞാൻ നെയ്മറെ ഒരുപാട് ഇഷ്ടപ്പെടുന്നു. അദ്ദേഹത്തെ വിമർശിക്കുക എന്നുള്ളത് വളരെയധികം സങ്കീർണമായ ഒരു കാര്യമാണ്. പക്ഷേ പരിക്കുകളാണ് അദ്ദേഹത്തെ എപ്പോഴും തളർത്തിയിട്ടുള്ളത്. എന്റെ അഭിപ്രായത്തിൽ ഈ സീസണിൽ അദ്ദേഹം നിർബന്ധമായും ഉണരേണ്ടതുണ്ട്. നിലവിലെ ഈ ഒരു സാഹചര്യത്തിൽ നെയ്മർ ക്ലബ്ബ് വിട്ടു പോകാൻ പാടില്ല. അദ്ദേഹം തീർച്ചയായും അടുത്ത സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. അടുത്ത സീസണിൽ നെയ്മർ പിഎസ്ജിയിൽ തിളങ്ങുമെന്ന് എനിക്കുറപ്പുണ്ട്. ഞാൻ എപ്പോഴും നെയ്മർക്കൊപ്പം നിൽക്കുന്ന വ്യക്തിയാണ്. വളരെയധികം പ്രതിഭാധനനായ താരമാണ് നെയ്മർ. അദ്ദേഹത്തിന്റെ പ്രകടനം കാണുന്നതിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള അപൂർവ്വം താരങ്ങളിൽ ഒരാളാണ് അദ്ദേഹം ” ഇതാണ് അനൽക്കെ പറഞ്ഞിട്ടുള്ളത്.
നെയ്മറെ ജൂനിയറെ പല ക്ലബ്ബുകളുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള അഭ്യൂഹങ്ങൾ ഇപ്പോൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. ഏതായാലും അടുത്ത സീസണിൽ നെയ്മർ എവിടെ കളിക്കുമെന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.