ഇങ്ങനത്തെ ഫ്രണ്ട്സ് ഉണ്ടായാൽ പിന്നെ ശത്രുക്കളുടെ ആവശ്യമില്ല: നെയ്മറുടെ സുഹൃത്തുക്കളെ വിമർശിച്ച് ഹെൻറി
സൂപ്പർ താരം നെയ്മർ ജൂനിയർ പിഎസ്ജിയിൽ ഒരുപാട് വിവാദങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു സമയമാണിത്.മൊണാക്കോക്കെതിരെയുള്ള പരാജയത്തിനുശേഷം പിഎസ്ജിയുടെ സ്പോട്ടിംഗ് അഡ്വൈസർ ആയ ലൂയിസ് കാമ്പോസുമായി തർക്കങ്ങൾ ഉണ്ടായിരുന്നു.അതിനുശേഷം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജി ബയേണിനോട് പരാജയപ്പെട്ടിരുന്നു. അതിനുശേഷം നെയ്മർ വിവാദത്തിൽ അകപ്പെട്ടിരുന്നു.
പിഎസ്ജി താരങ്ങൾ നന്നായി ഭക്ഷണം കഴിച്ചു നന്നായി ഉറങ്ങണം എന്നായിരുന്നു കിലിയൻ എംബപ്പേ ആ മത്സരത്തിനുശേഷം പറഞ്ഞിരുന്നത്.പിന്നീട് നെയ്മർ ജൂനിയർ മക്ഡോണാൾഡിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. മാത്രമല്ല അദ്ദേഹം ഒരു പോക്കർ ടൂർണമെന്റിൽ ഒരുപാട് സമയം ചിലവഴിക്കുകയും ചെയ്തിരുന്നു.
പരാജയത്തിനുശേഷം നെയ്മർ നടത്തിയ ഇത്തരം പ്രവർത്തനങ്ങൾ ഒന്നും തന്നെ ആരാധകർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഫ്രഞ്ച് ഫുട്ബോൾ നിരീക്ഷകർ നെയ്മറെ വിമർശിച്ചിരുന്നു. യഥാർത്ഥത്തിൽ നെയ്മർ മക്ഡോണാൾഡിൽ ഇരിക്കുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെയായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇവർക്കെതിരെ ഇപ്പോൾ ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറി വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതുപോലെത്തെ സുഹൃത്തുക്കൾ ഉണ്ടായാൽ ശത്രുക്കളുടെ ആവശ്യമില്ല എന്നാണ് ഹെൻറി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Thierry Henry has criticised Neymar's (31) friends, who released a photo of the PSG star in McDonald's:
— Get French Football News (@GFFN) February 19, 2023
"With friends like that, you don't need enemies." (PV)https://t.co/pjnnkqmHI6
” നെയ്മറുടെ സുഹൃത്തുക്കളാണ് സോഷ്യൽ മീഡിയയിൽ ആ ഫോട്ടോ പോസ്റ്റ് ചെയ്തത് എന്ന് ഞാനറിഞ്ഞു.ഇതുപോലെത്തെ സുഹൃത്തുക്കൾ ഉണ്ടായിക്കഴിഞ്ഞാൽ പിന്നീട് നിങ്ങൾക്ക് ഒരിക്കലും ശത്രുക്കളുടെ ആവശ്യമില്ല ” ഹെൻറി പറഞ്ഞു.
ഏതായാലും നെയ്മറുടെ ഈ പ്ലേബോയ് ജീവിതരീതിക്കെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. അടുത്ത സമ്മറിൽ അദ്ദേഹത്തെ വിൽക്കാൻ പിഎസ്ജി തീരുമാനിച്ചു കഴിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.