ആശങ്ക വേണ്ട, സൂപ്പർ താരം പിഎസ്ജിയിൽ തുടരുമെന്നറിയിച്ച് ഫ്രഞ്ച് മാധ്യമം!

പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം മൗറോ ഇകാർഡി ക്ലബ്‌ വിട്ടേക്കുമെന്നുള്ള വാർത്തകൾ ഈയിടെ സജീവമായിരുന്നു. ഇറ്റാലിയൻ വമ്പൻമാരായ യുവന്റസായിരുന്നു താരത്തെ ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ ഇകാർഡി പിഎസ്ജി വിടില്ലെന്നും അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടരുമെന്നറിയിച്ചിരിക്കുകയാണ് പ്രമുഖ ഫ്രഞ്ച് മാധ്യമമായ എൽ എക്യുപ്പെ.നിലവിൽ പിഎസ്ജിക്ക്‌ ഒരു പ്രൊഫഷണൽ നമ്പർ നയൻ ഇല്ലെന്നും അതിനാൽ തന്നെ താരത്തെ പിഎസ്ജി നിലനിർത്തുമെന്നാണ് എൽ എക്യുപ്പെയിലെ ജേണലിസ്റ്റായ നബിൽ അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ ലോണിൽ കളിച്ചിരുന്ന മോയ്സെ കീൻ എവെർട്ടണിലേക്ക് തന്നെ മടങ്ങാനുള്ള ഒരുക്കത്തിലാണ്. പകരം ആരെയും കൊണ്ടു വരാൻ പിഎസ്ജി ഉദ്ദേശിക്കുന്നില്ലെന്നും മറിച്ച് ഇക്കാർഡിയെ തന്നെ ഉപയോഗപ്പെടുത്താനാണ് പിഎസ്ജിയുടെ പദ്ധതിയെന്നും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്.

” നിലവിൽ പിഎസ്ജിക്ക്‌ ഒരു ഹൈ ലെവൽ റീപ്ലേസ്മെന്റ് ആവിശ്യമില്ല. അത്കൊണ്ട് തന്നെ അവർ ഇക്കാർഡിയെ വിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല.എന്നെ സംബന്ധിച്ചിടത്തോളം എംബപ്പെ ഒരു നമ്പർ നയൺ സ്ട്രൈക്കർ അല്ല. നെയ്മറും അല്ല.അത്കൊണ്ട് തന്നെ ഇകാർഡിയെ ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പിഎസ്ജി.അദ്ദേഹത്തെ പിഎസ്ജി കൈവിടുമെന്ന് തോന്നുന്നില്ല. താൻ മികച്ച താരമാണ് എന്നുള്ളത് ഇകാർഡി തെളിയിച്ചതാണ്.ഇന്റർ മിലാനിൽ തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രതിഭയിൽ സംശയം വേണ്ട. ഇക്കാർഡിയെ നൽകി കഴിഞ്ഞാൽ പിഎസ്ജിക്ക്‌ ഒരു പ്രൊഫഷണൽ നമ്പർ നയൻ ഇല്ലാതെയാവും.ക്ലബ്ബിന് പണമാണ് ആവിശ്യം എന്നുണ്ടെങ്കിൽ വേറെയും താരങ്ങൾ സ്‌ക്വാഡിൽ ഉണ്ടല്ലോ.ഇകാർഡിയെ പോലെയൊരു താരത്തെ കൈവിട്ടാൽ അത് അബദ്ദമായി പോവും ” ഇതാണ് നബിൽ അറിയിച്ചത്. പരിക്കും മറ്റു കാരണങ്ങളാലും ഇകാർഡിക്ക്‌ കഴിഞ്ഞ സീസണിൽ വേണ്ട വിധത്തിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. പക്ഷേ താരം ഫോം വീണ്ടെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *