ആളുകളുടെ വിചാരം ലീഗ് വൺ കിരീടം നേടുന്നത് എളുപ്പമാണ് എന്നാണ് : വിമർശകർക്കെതിരെ തിരിഞ്ഞ് പിഎസ്ജി സൂപ്പർ താരം!
കഴിഞ്ഞ സീസണിൽ ലീഗ് വൺ കിരീടം തിരിച്ചുപിടിക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു.അതിന് മുമ്പ് ലില്ലിയായിരുന്നു ഈ കിരീടം നേടിയിരുന്നത്. എന്നാൽ ലീഗ് വൺ കിരീടം നേടിയതിന് വലിയ പ്രശംസകളൊന്നും പിഎസ്ജിക്ക് ലഭിച്ചിരുന്നില്ല. മറിച്ച് ചാമ്പ്യൻസ് ലീഗിൽ നിന്ന് നേരത്തെ പുറത്തായതിന് വലിയ രൂപത്തിലുള്ള വിമർശനങ്ങൾ പിഎസ്ജിക്ക് ഏൽക്കേണ്ടി വന്നിരുന്നു.
എന്നാൽ ഈ വിമർശനങ്ങൾക്കെതിരെ പിഎസ്ജിയുടെ ഇറ്റാലിയൻ സൂപ്പർതാരമായ മാർക്കോ വെറാറ്റി ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്. ആളുകൾ കരുതുന്നത് ലീഗ് വൺ കിരീടം നേടുക എന്നുള്ളത് എളുപ്പമുള്ള കാര്യമാണ് എന്നാണെന്നും എന്നാൽ അതെങ്ങനെയല്ല എന്നുമാണ് വെറാറ്റി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 13, 2022
” ലീഗ് വൺ കിരീടം നേടുന്നത് എളുപ്പമാണ് എന്ന് വിചാരിക്കുന്ന ഒരുപാട് ആളുകൾ പുറത്തുണ്ട്. എല്ലാ മത്സരങ്ങളും വിജയിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു.എന്നാൽ അത് അങ്ങനെയല്ല. വിജയിക്കാൻ വേണ്ടി ഞങ്ങൾ എപ്പോഴും നന്നായി ഹാർഡ് വർക്ക് ചെയ്യേണ്ടതുണ്ട്. ലീഗ് വൺ കിരീടം നേടിയതിന് നിങ്ങൾക്ക് ഞങ്ങളെ അഭിനന്ദിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ ഒരു കാര്യത്തിനും ഞങ്ങളെ അഭിനന്ദിക്കേണ്ടതില്ല ” ഇതാണ് വെറാറ്റി പറഞ്ഞിട്ടുള്ളത്.
അതേസമയം ക്ലബ്ബിൽ താൻ ഹാപ്പിയാണെന്നും പിഎസ്ജിയിൽ തന്നെ തുടരുമെന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്. രണ്ടു വർഷത്തെ കരാറാണ് ഇറ്റാലിയൻ സൂപ്പർതാരത്തിന് ഇനി പിഎസ്ജിയിൽ അവശേഷിക്കുന്നത്.