അർജന്റൈൻ സൂപ്പർ താരത്തിന് വിലയിട്ട് പിഎസ്ജി!

കഴിഞ്ഞ സമ്മറിൽ തന്നെ ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തങ്ങൾക്ക് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. ഇതിന്റെ ഭാഗമായി കൊണ്ട് ബ്രസീലിയൻ താരമായ റഫീഞ്ഞയെ സ്പാനിഷ് ക്ലബായ റയൽ സോസിഡാഡിന് കൈമാറിയിരുന്നു.

ഇനി പിഎസ്ജി വിൽക്കാൻ ഉദ്ദേശിക്കുന്ന താരം അർജന്റൈൻ സൂപ്പർ സ്ട്രൈക്കറായ മൗറോ ഇകാർഡിയാണ്. എംബപ്പേയുള്ളത് കൊണ്ട് ഇകാർഡിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. മാത്രമല്ല വേണ്ട രൂപത്തിൽ തിളങ്ങാൻ താരത്തിന് സാധിച്ചതുമില്ല. അതുകൊണ്ടുതന്നെ താരത്തെ വിൽക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി.30 മില്യൺ യൂറോയാണ് ഇകാർഡിയുടെ വിലയായി പിഎസ്‌ജി നിശ്ചയിച്ചിരിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് മൗറോ ഇകാർഡിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അവർ ഇതുവരെ ഓഫറുകൾ ഒന്നും നൽകിയിട്ടില്ല.സിരി എയിലേക്ക് തന്നെ മടങ്ങാനാണ് മൗറോ ഇകാർഡിക്കും താല്പര്യം. മുമ്പ് ഇന്റർ മിലാന് വേണ്ടി സിരി എയിൽ മികച്ച രൂപത്തിൽ കളിക്കാൻ മൗറോ ഇകാർഡിക്ക് സാധിച്ചിരുന്നു.

ഈ ലീഗ് വണ്ണിൽ 15 മത്സരങ്ങളിൽ ഇകാർഡി കളിച്ചിട്ടുണ്ട്. പല മത്സരങ്ങളിലും പകരക്കാരന്റെ റോളിലായിരുന്നു. നാല് ഗോളുകളാണ് താരം ലീഗ് വണ്ണിൽ നേടിയിട്ടുള്ളത്.2019-ൽ ലോണിൽ എത്തിയ താരത്തെ അടുത്ത വർഷം പിഎസ്ജി സ്ഥിരപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *