അസിസ്റ്റ് കിങ്,മറ്റൊരു റെക്കോർഡിനരികെ ലയണൽ മെസ്സി!
ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി വളരെ മികച്ച ഒരു തുടക്കമാണ് സൂപ്പർ താരം ലയണൽ മെസ്സിക്ക് ലഭിച്ചിട്ടുള്ളത്. ഇപ്പോൾ താരം അസിസ്റ്റുകൾ കൊണ്ടാണ് വിസ്മയിപ്പിക്കുന്നത്.മനോഹരമായ അസിസ്റ്റുകൾ ഈ സീസണിൽ പലകുറി ലയണൽ മെസ്സിയിൽ നിന്നും പിറന്നു കഴിഞ്ഞു.ലീഗ് വണ്ണിൽ ആകെ 3 ഗോളുകളും 7 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.
ഇനി ലയണൽ മെസ്സിയുടെ മുന്നിലുള്ളത് മറ്റൊരു ലക്ഷ്യമാണ്. അതായത് ഒരു വ്യക്തിഗത റെക്കോർഡ് മെസ്സിയെ ഇപ്പോൾ കാത്തിരിക്കുന്നുണ്ട്. തന്റെ കരിയറിൽ ഇതുവരെ ലയണൽ മെസ്സി ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ലീഗിൽ നേടിയത് 2020-ലാണ്. ആ വർഷം 19 അസിസ്റ്റുകളായിരുന്നു മെസ്സി സ്വന്തമാക്കിയിരുന്നത്. ആ റെക്കോർഡ് തകർക്കാൻ ഇനി മെസ്സിക്ക് ആവശ്യമുള്ളത് മൂന്ന് അസിസ്റ്റുകൾ മാത്രമാണ്.
ഈ വർഷം അതായത് 2022ൽ മെസ്സി പിഎസ്ജിക്ക് വേണ്ടി ലീഗിൽ ആകെ നേടിയത് 17 അസിസ്റ്റുകളാണ്. 22 ലീഗ് മത്സരങ്ങളിൽ നിന്നാണ് മെസ്സി ഇത്രയും അസിസ്റ്റുകൾ നേടിയിട്ടുള്ളത്. മൂന്ന് അസിസ്റ്റുകൾ കൂടി നേടാൻ ലയണൽ മെസ്സിക്ക് ഈ വർഷം ലീഗ് വണ്ണിൽ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Never question the 🐐!
— Transfermarkt.co.uk (@TMuk_news) September 12, 2022
Lionel Messi seems to be looking like his old self again at PSG 👀 pic.twitter.com/Ji5GmjcXo8
2020-ൽ 34 ലീഗ് മത്സരങ്ങളിൽ നിന്നാണ് മെസ്സി 19 അസിസ്റ്റുകൾ നേടിയിട്ടുള്ളത്.രണ്ടാം സ്ഥാനത്ത് 2018 കലണ്ടർ വർഷമാണ് വരുന്നത്.34 ലീഗ് മത്സരങ്ങളിൽ നിന്ന് 18 അസിസ്റ്റുകൾ മെസ്സി നേടി. തൊട്ടു പിറകിൽ ഈ വർഷം വരുന്നു. നാലാം സ്ഥാനത്ത് 2015 ആണ്. ആ വർഷം 33 മത്സരങ്ങളിൽ നിന്ന് 17 അസിസ്റ്റുകൾ നേടി.2016-ലും മെസ്സി 17 അസിസ്റ്റുകളാണ് കരസ്ഥമാക്കിയിട്ടുള്ളത്.
ചുരുക്കത്തിൽ സമീപകാലത്ത് മെസ്സി കൂടുതൽ അസിസ്റ്റുകൾ നൽകുന്നത് നമുക്ക് ഈ കണക്കുകളിൽ നിന്നും കാണാൻ സാധിക്കും. പ്ലേ മേക്കർ എന്ന രൂപേണയാണ് മെസ്സി പിഎസ്ജിയിൽ നിറഞ്ഞുകളിക്കുന്നത്. ഇനിയും ഒരുപാട് ഗോളുകളും അസിസ്റ്റുകളുമൊക്കെ ലയണൽ മെസ്സിയിൽ നിന്നും പിറക്കുന്നത് കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകരുള്ളത്.