അസിസ്റ്റിന്റെ കാര്യത്തിൽ പുതിയൊരു നേട്ടം കൂടി കുറിക്കാനൊരുങ്ങി മെസ്സി!
കഴിഞ്ഞ സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. ഇതോടുകൂടി ലീഗ് വണ്ണിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരമായി മാറാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു.10 അസിസ്റ്റുകളോടെ മെസ്സിയും എംബപ്പേയുമാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്.
10 അസിസ്റ്റുകൾ നേടിയതോട് കൂടി മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.അതായത് തുടർച്ചയായി 15 സീസണുകളിലാണ് മെസ്സി അസിസ്റ്റിന്റെ കാര്യത്തിൽ രണ്ടക്കം കാണുന്നത്. ഇതിന് മുമ്പത്തെ 14 സീസണുകളിലും പത്തോളം അസിസ്റ്റുകൾ നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.
Photo: Messi On the Verge of Reaching a Historic Assists Feat https://t.co/M15M7rP21J
— PSG Talk (@PSGTalk) March 3, 2022
അതേസമയം മറ്റൊരു നേട്ടം കൂടി അസിസ്റ്റിന്റെ കാര്യത്തിൽ മെസ്സിയെ കാത്തിരിക്കുന്നുണ്ട്. അതായത് 5 അസിസ്റ്റുകൾ കൂടി ഈ സീസണിൽ 15 അസിസ്റ്റുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിക്കും. തന്റെ കരിയറിൽ 11-ആം തവണയായിരിക്കും മെസ്സി ഒരു സീസണിൽ പതിനഞ്ചോളം അസിസ്റ്റുകൾ സ്വന്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പ്ലേ മേക്കർമാരിലൊരാൾ താനാണ് എന്ന് പ്രഖ്യാപിക്കുന്നതാണ് മെസ്സിയുടെ ഈ കണക്കുകൾ.
ഇനി ലീഗ് വണ്ണിൽ നീസിനെതിരെയാണ് മെസ്സി അടുത്ത മത്സരം കളിക്കുക.ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 1:30-നാണ് ഈയൊരു മത്സരം അരങ്ങേറുക.ലീഗ് വണ്ണിൽ ഇതുവരെ രണ്ട് ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. അതേസമയം ചാമ്പ്യൻസ് ലീഗിൽ അഞ്ചു ഗോളുകൾ നേടിയ മെസ്സിക്ക് അസിസ്റ്റുകൾ നേടാൻ കഴിഞ്ഞിട്ടുമില്ല.