അവരുടെ രീതി അങ്ങനെയൊക്കെയാണ് :പിഎസ്ജി ആരാധകരുടെ കൂവൽ വിഷയത്തിൽ മെസ്സി!

സൂപ്പർ താരം ലയണൽ മെസ്സി ഈ സീസൺ അവസാനിച്ചതിന് പിന്നാലെ പിഎസ്ജിയോട് വിട പറഞ്ഞിരുന്നു. രണ്ടു വർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കി കൊണ്ടാണ് മെസ്സി ക്ലബ്ബ് വിട്ടിട്ടുള്ളത്. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്കാണ് മെസ്സി പോകുന്നത്.പിഎസ്ജിയിലെ അവസാന നാളുകൾ ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം വളരെയധികം കഠിനമായിരുന്നു.

എന്തെന്നാൽ പിഎസ്ജി ആരാധകർ തന്നെ ലയണൽ മെസ്സിയെ കൂവി വിളിച്ചിരുന്നു. വളരെ മോശമായ രീതിയിലായിരുന്നു പലപ്പോഴും ആരാധകർ മെസ്സിയുടെ പെരുമാറിയിരുന്നത്.ഇക്കാര്യത്തിൽ മെസ്സി തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.അവർ കാര്യങ്ങൾ ചെയ്യുന്ന രീതി അങ്ങനെയൊക്കെയാണ് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആദ്യം എല്ലാം മികച്ച രീതിയിലായിരുന്നു. എനിക്ക് ഒരുപാട് സ്നേഹാദരങ്ങളൊക്കെ ലഭിച്ചിരുന്നു.പക്ഷേ ആളുകൾ പിന്നീട് എന്നോട് വ്യത്യസ്തമായ രീതിയിൽ പെരുമാറാൻ ആരംഭിച്ചു. ചില ആളുകൾ മാത്രമാണത്.ഭൂരിഭാഗം വരുന്ന ആളുകളും തുടക്കത്തിലെ പോലെ എന്നെ പിന്തുണച്ചിരുന്നു. പക്ഷേ പിഎസ്ജി ആരാധകരും ഞാനും തമ്മിലുള്ള ബന്ധത്തിൽ ചില കോട്ടങ്ങൾ ഉണ്ടായി.അതൊരിക്കലും ഞാൻ ഉദ്ദേശിച്ചിരുന്നില്ല.എംബപ്പേയും നെയ്മറുമൊക്കെ ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് വിധേയരായിട്ടുണ്ട്.ആരാധകരുടെ രീതികൾ അങ്ങനെയാണ്.പക്ഷേ തുടക്കം തൊട്ടേ എന്നെ സപ്പോർട്ട് ചെയ്ത ഒരുപാട് ആരാധകരെ എനിക്ക് ഓർമ്മയുണ്ട് “ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.

ആരാധകരുടെ അപമാനങ്ങളിൽ നിന്നും മാധ്യമങ്ങളുടെ വിമർശനങ്ങളിൽ നിന്നും പരമാവധി മാറിനിൽക്കാൻ വേണ്ടിയാണ് ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോയിട്ടുള്ളത്. അമേരിക്കയിലെ ആരാധകർ പരമാവധി തോൽവിയെ ഉൾക്കൊള്ളു മെന്നുള്ള കാര്യം കഴിഞ്ഞ ദിവസം ബെയ്ൽ തുറന്നു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *