അവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു : MNMനെ കുറിച്ച് സാവി പറയുന്നു!

കഴിഞ്ഞ സീസണിൽ മൗറിസിയോ പോച്ചെട്ടിനോക്ക് കീഴിലായിരുന്നു യുവസൂപ്പർതാരമായ സാവി സിമൺസ് പിഎസ്ജിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. എന്നാൽ താരസമ്പന്നമായ പിഎസ്ജിയിൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് സാവി സിമൺസിന് ലഭിച്ചിരുന്നത്.അതുകൊണ്ടുതന്നെ താരം ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിട്ടുകൊണ്ട് ഡച്ച് ക്ലബ്ബായ പിഎസ്വിയിലേക്ക് ചേക്കേറിയിരുന്നു.

ഏതായാലും മെസ്സി,നെയ്മർ,എംബപ്പേ എന്നിവരെ പോലെയുള്ള പിഎസ്ജി സൂപ്പർതാരങ്ങളെ കുറിച്ച് സാവി സിമൺസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഈ സൂപ്പർതാരങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനായെന്നും എന്നാൽ കൂടുതൽ അവസരങ്ങൾക്ക് വേണ്ടിയാണ് താൻ ക്ലബ്ബ് വിട്ടത് എന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളോടൊപ്പമാണ് ഞാൻ ദിവസവും പരിശീലനം നടത്തിയിരുന്നത്. പക്ഷേ കളിക്കുക എന്നുള്ളതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.ഈ സൂപ്പർതാരങ്ങളിൽ നിന്നും എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. പക്ഷേ എനിക്കിപ്പോൾ 19 വയസ്സായി കഴിഞ്ഞു. അതുകൊണ്ടുതന്നെ ഞാൻ സ്വയം ഡെവലപ്പ് ചെയ്യേണ്ട ഒരു സമയമാണ്.പിഎസ്ജിയിലെ സൂപ്പർ താരങ്ങളുടെയൊപ്പം ചിലവഴിക്കാൻ സാധിച്ചത് അത്ഭുതകരമായ അനുഭവമാണ്. ഇതുപോലെ ഒരു വലിയ ടീമിനെ ഇനി കാണാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. നമ്മൾ ടിവിയിൽ കണ്ടിരുന്ന താരങ്ങളുടെ ഒപ്പം ഡ്രസ്സിംഗ് റൂം പങ്കിടുക എന്നുള്ളത് മികച്ച ഒരു അനുഭവം തന്നെയാണ് ” ഇതാണ് സാവി സിമൺസ് പറഞ്ഞിട്ടുള്ളത്.

2019-ലെ സമ്മറിലായിരുന്നു സാവി എഫ്സി ബാഴ്സലോണ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിച്ചേർന്നത്.പിഎസ്ജിയുടെ സീനിയർ ടീമിന് വേണ്ടി 9 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.2027 വരാനുള്ള ഒരു കരാറിലാണ് താരം പിഎസ് വിയുമായി ഒപ്പ് വെച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *