അരങ്ങേറ്റം വൈകും,റാമോസ് നീണ്ട നാൾ പുറത്തിരിക്കേണ്ടി വരും!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയലിന്റെ നായകനായിരുന്ന സെർജിയോ റാമോസ് പിഎസ്ജിയിൽ എത്തിയത്.എന്നാൽ ഇതുവരെ പിഎസ്ജി ജേഴ്സിയിൽ അരങ്ങേറാൻ റാമോസിന് സാധിച്ചിരുന്നില്ല. പരിക്കാണ് താരത്തെ അലട്ടുന്നത്.
ഇപ്പോഴിതാ റാമോസിന്റെ ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ട് പിഎസ്ജി പുറത്ത് വിട്ടിട്ടുണ്ട്. ഇത് പ്രകാരം താരം ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് അറിയാൻ കഴിയുന്നത്.റിപ്പോർട്ട് ഇങ്ങനെയാണ്. ” സെർജിയോ റാമോസ് പതിയെ പരിശീലനം ആരംഭിച്ചിട്ടുണ്ട്.ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അദ്ദേഹം കളത്തിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു ” ഇതാണ് മെഡിക്കൽ റിപ്പോർട്ടിൽ പിഎസ്ജി അറിയിച്ചിരിക്കുന്നത്.
ഇതോടെ ഈ മാസം നടക്കുന്ന പിഎസ്ജിയുടെ മത്സരങ്ങൾ എല്ലാം തന്നെ റാമോസിന് നഷ്ടമാവും. കൂടാതെ സെപ്റ്റംബറിന്റെ തുടക്കത്തിൽ സ്പെയിൻ സ്വീഡൻ, ജോർജിയ, കൊസോവോ എന്നീ ടീമുകൾക്കെതിരെ കളിക്കുന്നുണ്ട്. ഈ മത്സരങ്ങളും സെർജിയോ റാമോസിന് നഷ്ടമായേക്കും.
He is yet to play for PSG 🇪🇸https://t.co/hPqiG8pXzz
— MARCA in English (@MARCAinENGLISH) August 13, 2021
കഴിഞ്ഞ മെയ് മാസം മുതലാണ് റാമോസിനെ മസിൽ ഇഞ്ചുറി അലട്ടാൻ തുടങ്ങിയത്.അതേസമയം സ്ട്രാസ്ബർഗിനെതിരെയുള്ള മത്സരത്തിൽ ലഭ്യമല്ലാത്ത മറ്റു താരങ്ങളുടെ ലിസ്റ്റും പിഎസ്ജി പുറത്ത് വിട്ടിട്ടുണ്ട്.കോളിൻ ഡാഗ്ബ, ജുവാൻ ബെർണാട്ട്,ഇദ്രിസ ഗയെ എന്നിവരെയും ഈ മത്സരത്തിൽ ലഭ്യമായേക്കില്ല.
കൂടാതെ സൂപ്പർ താരം ലയണൽ മെസ്സിയും ഇന്ന് കളിക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ് മാർക്ക കണ്ടെത്തിയിരിക്കുന്നത്. എന്തെന്നാൽ മൂന്ന് ട്രെയിനിങ് സെഷനുകൾ മാത്രമേ മെസ്സി പിഎസ്ജിയോടൊപ്പം പൂർത്തിയാക്കിയിട്ടൊള്ളൂ. ഏതായാലും മെസ്സിയുടെയും റാമോസിന്റെയും അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പിഎസ്ജി ആരാധകർ.