അഭ്യൂഹങ്ങൾ പെരുകുന്നു,എംബപ്പേയുടെ കാര്യത്തിൽ വീണ്ടും പ്രതികരിച്ച് പോച്ചെട്ടിനോ!
സൂപ്പർ താരം കിലിയൻ എംബപ്പേ റയലിലേക്ക് എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ദിനംപ്രതി വർദ്ധിക്കുകയാണ്.അത്കൊണ്ട് തന്നെ ഈ വിഷയത്തിൽ പിഎസ്ജി പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ പല കുറി തന്റെ അഭിപ്രായം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലും എംബപ്പേയുടെ ഭാവിയെ കുറിച്ച് പോച്ചെട്ടിനോയോട് ചോദിക്കപ്പെട്ടിരുന്നു.എംബപ്പേ ശാന്തനാണെന്നും അദ്ദേഹത്തിന്റെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന് എന്നുള്ളത് ക്ലബ്ബിന് അറിയാമെന്നുമാണ് പോച്ചെട്ടിനോ അറിയിച്ചിട്ടുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്രെസ്റ്റിനെയാണ് പിഎസ്ജി നേരിടുന്നത്. ഈ മത്സരത്തിനുള്ള ഒരുക്കത്തിലാണ് എംബപ്പേയെന്നും പോച്ചെട്ടിനോ കൂട്ടിച്ചേർത്തു.
The coach answered questions on Messi and Donnarumma too.https://t.co/6GDcYukR3c
— MARCA in English (@MARCAinENGLISH) August 19, 2021
” എംബപ്പേ മോട്ടിവേറ്റഡായതാണ് എനിക്ക് കാണാൻ സാധിക്കുന്നത്.ഇതൊരു മികച്ച സീസണാക്കാൻ വേണ്ടിയുള്ള കഠിനമായ അധ്വാനത്തിലാണ് താരം.അദ്ദേഹം ഇപ്പോൾ ഞങ്ങളുടെ താരമാണ്. ഈ സീസണിൽ അദ്ദേഹം ക്ലബ് വിടുമെന്ന് എനിക്ക് തോന്നുന്നില്ല.അദ്ദേഹം കരാർ പുതുക്കുന്നില്ലെങ്കിൽ കൂടിയും അദ്ദേഹത്തിന് ഒരു വർഷത്തെ കരാർ കൂടി ഇവിടെ അവശേഷിക്കുന്നുണ്ട്.അദ്ദേഹം ഇവിടെ ഞങ്ങളോടൊപ്പമുള്ളതിൽ ഞങ്ങൾ സന്തോഷവാൻമാരാണ്.അദ്ദേഹമിപ്പോൾ ശാന്തനാണ്.എന്താണ് ചെയ്യേണ്ടത് എന്നുള്ള കാര്യം ക്ലബ്ബിന് അറിയാം.അദ്ദേഹമിപ്പോൾ പിഎസ്ജി താരമാണ് എന്നുള്ളത് എല്ലാവർക്കുമറിയാം.അത്കൊണ്ട് തന്നെ എംബപ്പേ നാളെത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ് ” പോച്ചെട്ടിനോ പറഞ്ഞു.