അഭ്യൂഹങ്ങൾക്ക് വിട, പിഎസ്ജിയിൽ തന്നെ തുടരുമെന്ന് നെയ്മർ ജൂനിയർ !

ഓരോ ട്രാൻസ്ഫർ ജാലകം വരുമ്പോഴും അതിലെ പ്രധാന വാർത്തകളിൽ ഒന്നായി നെയ്മറുടെ ട്രാൻസ്ഫർ വാർത്ത ഇടംപിടിക്കൽ പതിവാണ്. കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ വിൻഡോയിലും ഈ വാർത്ത വലിയ ചർച്ചയായിരുന്നു. നെയ്മർ തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നാണ് വാർത്തകളിൽ ഇടംനേടാറുള്ളത്. എന്നാൽ ഇപ്രാവശ്യം ആ വാർത്തകൾക്ക് ഇനി ഇടമില്ല. അടുത്ത സീസണിലും താൻ പിഎസ്ജിയിൽ തന്നെ തുടരുമെന്ന് നെയ്മർ നേരിട്ട് ഉറപ്പ് നൽകി. പുതുതായി ക്ലബ്ബിന്റെ ഒഫീഷ്യൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് നെയ്മർ ഇക്കാര്യം അറിയിച്ചത്. പിഎസ്ജിയിൽ താൻ സന്തോഷവാനാണെന്നും ക്ലബ്ബിന്റെ ചരിത്രതാളുകളിൽ തന്റെ നാമം എഴുതിച്ചേർക്കാൻ സാധ്യമായതെല്ലാം താൻ ചെയ്യുമെന്നും നെയ്മർ കൂട്ടിച്ചേർത്തു.

” ഞാൻ അടുത്ത സീസണിലും പിഎസ്ജിയിൽ തന്നെയുണ്ടാകും. ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മടങ്ങിയെത്തുക എന്നതാണ് ആഗ്രഹം. കൂടാതെ അത്‌ വിജയിക്കുക എന്നതും കൂടിയാണ്. ക്ലബ്ബിന്റെ ചരിത്രതാളുകളിൽ എന്റെ നാമം എഴുതിപിടിപ്പിക്കാൻ ആവിശ്യമായ എല്ലാം ഞാൻ ചെയ്യും. യൂറോപ്പിലെ മഹത്തായ ക്ലബാണ് പിഎസ്ജി എന്ന കാര്യത്തിൽ ആദ്യം ആളുകൾക്ക് സംശയങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്‌ മാറിയിട്ടുണ്ട്. ഞങ്ങൾ ആ നഗരം വിട്ടത് അത്‌ നേടാനാവുമെന്ന ആത്മവിശ്വാസത്തോടെയും ഒരു ദിവസം ചരിത്രം രചിക്കാമെന്ന ആത്മവിശ്വാസത്തോടെയുമാണ്. ഞങ്ങൾ ലിസ്ബണിൽ നിന്ന് മടങ്ങിയ സമയത്ത് പാരീസിലുള്ള ആളുകളെ കാണാനുള്ള ആകാംക്ഷയിലായിരുന്നു. ഈ സ്‌ക്വാഡ് ഒരു കുടുംബം പോലെയായിരുന്നു. അതിലെനിക്ക് അഭിമാനവുമുണ്ട് ” നെയ്മർ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *