അത് ഞാൻ നെയ്മറെ ലക്ഷ്യം വെച്ച് പറഞ്ഞതല്ല: എംബപ്പേ വെളിപ്പെടുത്തുന്നു!

ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ പാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജി ബയേണിന് പരാജയപ്പെട്ടിരുന്നു. സ്വന്തം മൈതാനത്തെ വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പിഎസ്ജിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ഈ മത്സരത്തിനു ശേഷം കിലിയൻ എംബപ്പേ പറഞ്ഞ ഒരു കാര്യം വലിയ ചർച്ചയായിരുന്നു.പിഎസ്ജി താരങ്ങളെല്ലാവരും ഇനി നന്നായി ഭക്ഷണം കഴിച്ച് നന്നായി ഉറങ്ങണമെന്നായിരുന്നു എംബപ്പേ പറഞ്ഞിരുന്നത്. സൂപ്പർ താരം നെയ്മർ ജൂനിയറുടെ ലൈഫ് സ്റ്റൈലിനെ ലക്ഷ്യം വെച്ചുകൊണ്ടാണ് എംബപ്പേ ഇങ്ങനെ പറഞ്ഞത് എന്നായിരുന്നു ചിലർ ആരോപിച്ചിരുന്നത്.

എന്നാൽ ഇതിനെ പൂർണമായും നിഷേധിച്ചുകൊണ്ട് ഇപ്പോൾ എംബപ്പേ തന്നെ രംഗത്ത് വന്നിട്ടുണ്ട്. നെയ്മറെ ലക്ഷ്യം വെച്ചല്ല പറഞ്ഞതെന്നും എല്ലാവരുടെയും കാര്യത്തിലാണ് താനത് പറഞ്ഞത് എന്നുമാണ് എംബപ്പേ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുള്ളത്. പരിക്കിൽ നിന്ന് മുക്തനായി കൊണ്ട് നെയ്മർ എത്രയും വേഗം ടീമിനോടൊപ്പം ചേരും എന്നുള്ള പ്രതീക്ഷയും എംബപ്പേ പങ്കുവെച്ചിട്ടുണ്ട്.എംബപ്പേയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ വാക്കുകൾ, അത് ഞാൻ എല്ലാവരോടുമായും പറഞ്ഞതാണ്.അത് നെയ്മറെ ലക്ഷ്യം വച്ചുള്ളതാണെന്ന് പലരും പറയുന്നത് കേട്ടു.എന്നാൽ ഞാൻ നെയ്മറെ ലക്ഷ്യം വെച്ചിട്ടില്ല.ഞാൻ എല്ലാവർക്കും വേണ്ടി നൽകിയ ഉപദേശം മാത്രമായിരുന്നു അത്. ഞാൻ പറഞ്ഞതുപോലെ ഞങ്ങളെല്ലാവരും ഒരുമിച്ച് നിന്നാൽ അത് എതിരാളികൾക്ക് വലിയ ഒരു പ്രശ്നം തന്നെയായിരിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട താരമാണ് നെയ്മർ ജൂനിയർ. അദ്ദേഹം എത്രയും പെട്ടെന്ന് ടീമിനോടൊപ്പം തിരിച്ചെത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് എംബപ്പേ പറഞ്ഞിരുന്നത്.

എംബപ്പേയുടെ ഈ പ്രസ്താവനക്ക് ശേഷം ആയിരുന്നു നെയ്മർ ജൂനിയർ മക്ഡോണാൾഡിൽ പോയതും ഒരുപാട് സമയം പോക്കറിൽ ചിലവഴിച്ചതും. ഇതൊക്കെ ആരാധകർക്കിടയിൽ വലിയ ചർച്ചാവിഷയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *