അടുത്ത സീസണിൽ മെസ്സിയെ മാറ്റാനൊരുങ്ങി പിഎസ്ജി,പദ്ധതി ഇങ്ങനെ!

കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്. എന്നാൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികച്ച പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് പിഎസ്ജിയിൽ സാധിച്ചിരുന്നില്ല. എന്നാൽ അർജന്റീനക്ക് വേണ്ടി സമീപകാലത്ത് മിന്നുന്ന പ്രകടനമാണ് മെസ്സി പുറത്തെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ മെസ്സിയെ കൃത്യമായി ഉപയോഗിക്കാൻ കഴിയാത്തതിന് പരിശീലകനായ പോച്ചെട്ടിനോക്ക് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

ഏതായാലും പിഎസ്ജിയുടെ പുതിയ സ്പോർട്ടിംഗ് ഡയറക്ടറായ കാമ്പോസ് പരിശീലകനായി ഗാൾട്ടിയറെ ഉടൻ തന്നെ എത്തിച്ചേക്കും. മാത്രമല്ല അടുത്ത സീസണിലേക്കുള്ള ഒരു ടാക്ക്റ്റിക്കൽ പ്ലാനും കാമ്പോസ് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. അതായത് സൂപ്പർതാരം ലയണൽ മെസ്സിയെ നമ്പർ 10 പൊസിഷനിൽ കളിപ്പിക്കാനാണ് ഇദ്ദേഹം ഉദ്ദേശിക്കുന്നത്. അതായത് ഒരു അറ്റാക്കിങ് മിഡ്ഫീൽഡർ അഥവാ പ്ലേ മേക്കർ റോളായിരിക്കും മെസ്സിക്ക് അടുത്ത സീസണിൽ ഉണ്ടാവുക. അങ്ങനെ മെസ്സിയെ കൂടുതൽ ഉപയോഗപ്പെടുത്താം എന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ. പ്രമുഖ മാധ്യമമായ ഫൂട്ട്മെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ പലപ്പോഴും മെസ്സി വലതു വിങ്ങിലായിരുന്നു കളിച്ചിരുന്നത്.എന്നാൽ ഗാൾട്ടിയർക്ക് കീഴിൽ 3-5-2 എന്നാൽ ശൈലി ഉപയോഗിക്കാനാണ് പിഎസ്ജി തീരുമാനിച്ചിരിക്കുന്നത്. അതായത് സ്ട്രൈക്കർമാർക്ക് തൊട്ടു പിറകിലായി മെസ്സി ഉണ്ടാവും. അദ്ദേഹത്തിന് ആവശ്യമായ സ്വാതന്ത്ര്യം കളത്തിനകത്ത് അനുവദിച്ചേക്കും. അങ്ങനെയാണ് എന്നുണ്ടെങ്കിൽ മെസ്സിയിൽ നിന്നും കൂടുതൽ കോൺട്രിബ്യൂഷനുകൾ ലഭിക്കുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സീസണിൽ മെസ്സി പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്ന് പറയുമ്പോഴും ഭേദപ്പെട്ട കണക്കുകൾ അവകാശപ്പെടാൻ മെസ്സിക്ക് കഴിയും എന്നുള്ളതാണ്. ആകെ കളിച്ച 26 മത്സരങ്ങളിൽ നിന്ന് 20 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. ഏതായാലും അടുത്ത സീസണിൽ മെസ്സിയുടെ പ്രകടനം മെച്ചപ്പെടേണ്ടത് അർജന്റൈൻ ദേശീയ ടീമിന്റെയും ആവശ്യമാണ്.എന്തെന്നാൽ അടുത്ത സീസണിന്റെ പകുതിക്ക് വെച്ചാണ് ഖത്തർ വേൾഡ് കപ്പ് അരങ്ങേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *