ലീഗ് വൺ ഫിക്സചർ പുറത്ത്,പിഎസ്ജിയുടെ മത്സരതിയ്യതി തീരുമാനമായി
2020/21 സീസണിനുള്ള ലീഗ് വൺ ഫിക്സചർ പുറത്തു വിട്ട് അധികൃതർ. ഇന്നലെയാണ് ലീഗ് വൺ അധികൃതർ ഫിക്സചർ പുറത്തു വിട്ടത്. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ സീസൺ ഉപേക്ഷിക്കാൻ ലീഗ് വൺ അധികൃതർ തീരുമാനമെടുത്തിരുന്നു. തുടർന്ന് ഒന്നാം സ്ഥാനക്കാരായ പിഎസ്ജിയെ ചാമ്പ്യൻമാരാക്കി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ചില വിവാദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും നടപടിയുമായി ലീഗ് വൺ മുന്നോട്ട് പോവുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് അവസാനിച്ച ഉടനെ, അതായത് ഓഗസ്റ്റ് ഇരുപത്തിരണ്ട് മുതലാണ് സീസൺ തുടങ്ങാൻ അധികൃതർ തീരുമാനിച്ചത്.
🗓️ It's here!
— Ligue1 English (@Ligue1_ENG) July 9, 2020
Check out the 2020/2021 @Ligue1_ENG fixture list 👇https://t.co/usreUgPJgv pic.twitter.com/epufkScGAp
ഓഗസ്റ്റ് 22, 23 തിയ്യതിയിലാണ് ആദ്യറൗണ്ട് പോരാട്ടങ്ങൾ നടക്കുന്നത്. അടുത്ത വർഷം മെയ് ഇരുപത്തിമൂന്നിന് അവസാനിക്കുന്ന രീതിയിലാണ് ഫിക്സചർ രൂപപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റ് ഇരുപത്തിമൂന്നിനാണ് പിഎസ്ജിയുടെ ആദ്യമത്സരം. മെറ്റ്സ് ആണ് പിഎസ്ജിയുടെ എതിരാളികൾ. സൂപ്പർ താരങ്ങളായ നെയ്മറും എംബാപ്പെയുമൊക്കെ ഒരു നീണ്ട ഇടവേളക്ക് ശേഷം ലീഗ് മത്സരങ്ങൾ കളത്തിലിറങ്ങിയേക്കും. അതേ സമയം കഴിഞ്ഞ സീസണിൽ അവസാനസ്ഥാനക്കാരായ അമിൻസ്, ടോളൂസോ എന്നിവർ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. അതേ സമയം സെക്കന്റ് ഡിവിഷനിലെ ലോറിയന്റ്, ലെൻസ് എന്നിവർക്ക് ഫസ്റ്റ് ഡിവിഷനിലേക്ക് പ്രൊമോഷൻ ലഭിക്കുകയും ചെയ്തു.