പിഎസ്ജിയുടെ പരിശീലകനാവണോ? സിദാന്റെ നിബന്ധന ഇങ്ങനെ!
പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറുടെ ഭാവി അത്ര സുരക്ഷിതമായ നിലയിൽ ഒന്നുമല്ല. ഈ മാസം നടന്ന രണ്ട് ലീഗ് വൺ മത്സരങ്ങളിൽ പിഎസ്ജി പരാജയപ്പെട്ടിരുന്നു. മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കാണ് പിഎസ്ജിയുടെ എതിരാളികൾ.ബയേണിനോട് പരാജയപ്പെട്ടു കൊണ്ട് പുറത്തായി കഴിഞ്ഞാൽ ഗാൾട്ടിയറുടെ സ്ഥാനം തെറിക്കാൻ സാധ്യതയുണ്ട്.
അങ്ങനെയാണ് എന്നുണ്ടെങ്കിൽ സിനദിൻ സിദാനെ പിഎസ്ജി പുതിയ പരിശീലകനായി കൊണ്ട് പരിഗണിച്ചേക്കും.ദിദിയർ ദെഷാപ്സ് ഫ്രാൻസ് ടീമിന്റെ പരിശീലകരാർ പുതുക്കിയതോടുകൂടി ക്ലബ്ബ് ഫുട്ബോൾ രംഗത്തേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് സിദാൻ ഉള്ളത്. അദ്ദേഹത്തെ പരിശീലകൻ ആക്കാൻ നേരത്തെ തന്നെ പിഎസ്ജി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു.
Zidane aceita assumir o PSG na próxima temporada mas pede contratação de Dembélé do Barcelona.
Neymar pode sofrer com possível chegada podendo perder sua vaga de titular no time francês ou até mesmo ser negociado. Fonte jornal 'Marca'.#Zidane #NeymarJr #PSG pic.twitter.com/ADzxxU4x0e— Notícias Futebolísticas (@notfutoficial) January 15, 2023
ഇപ്പോൾ പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് സിദാൻ പിഎസ്ജിയുടെ പരിശീലക സ്ഥാനത്തേക്ക് എത്തിയാൽ പോലും അത്ഭുതപ്പെടേണ്ടതില്ല എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പക്ഷേ സിദാന് ഒരു ഡിമാൻഡ് ഉണ്ട്. അതായത് എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർതാരമായ ഡെമ്പലെയെ ടീമിലേക്ക് എത്തിക്കണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
അങ്ങനെയാണ് എന്നുണ്ടെങ്കിൽ നെയ്മർ ജൂനിയർക്ക് പിഎസ്ജിയിലെ സ്ഥാനം നഷ്ടപ്പെട്ടേക്കും. നെയ്മറെ ഒഴിവാക്കാൻ പിഎസ്ജി ആലോചിക്കുന്നുണ്ട് എന്നുള്ള വാർത്തകൾ സജീവമായിരുന്നു.വില കുറക്കാനും ക്ലബ്ബ് തയ്യാറാണ്. പക്ഷേ നെയ്മറുടെ സാലറിയാണ് പല ക്ലബ്ബുകൾക്കും വലിയ ആശങ്കപ്പെടുത്തുന്ന കാര്യം.അതേസമയം കഴിഞ്ഞ സമ്മറിൽ തന്നെ ഡെമ്പലെ ക്ലബ്ബ് എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.പക്ഷേ താരത്തിന് അനുയോജ്യമായ ഒരു ക്ലബ്ബ് കണ്ടെത്താനാവാതെ പോവുകയായിരുന്നു.