ഏഴ് സൂപ്പർ താരങ്ങളില്ല, പ്രതിസന്ധികൾക്കിടയിലും റയൽ സ്‌ക്വാഡ് പ്രഖ്യാപിച്ച് സിദാൻ !
പരിക്കും കോവിഡും കാരണം പ്രതിസന്ധിയിലൂടെയാണ് റയൽ മാഡ്രിഡ് ടീം കടന്നു പോവുന്നത് എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ വലൻസിയക്കെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരങ്ങളുടെ അഭാവത്തിലിറങ്ങിയ റയൽ മാഡ്രിഡ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അടിയറവ് പറഞ്ഞത്. ഇന്ന് ലീഗിൽ നടക്കുന്ന മത്സരത്തിൽ വിയ്യാറയലാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ. എന്നാൽ റയലിന് ഒട്ടും ശുഭകരമല്ല കാര്യങ്ങൾ. ഏഴ് സൂപ്പർ താരങ്ങളെയാണ് സിദാന് സ്‌ക്വാഡിൽ നിന്നും മാറ്റിനിർത്തേണ്ടി വന്നത്. കേവലം ഇരുപത് അംഗ സ്‌ക്വാഡ് മാത്രമാണ് റയൽ പ്രഖ്യാപിച്ചിട്ടുള്ളത്. അതിൽ തന്നെ മൂന്ന് പേർ കാസ്റ്റില്ലയിൽ നിന്നുള്ളവരാണ്. എഡർ മിലിറ്റാവോ, കാസമിറോ, ജോവിച്ച് എന്നീ മൂന്ന് താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാലാണ് സ്ഥാനം നഷ്ടമായത്. ബെൻസിമ, ഓഡ്രിയോസോള, റാമോസ്, വാൽവെർദെ എന്നിവർക്ക് പരിക്ക് മൂലവും സ്ഥാനം നഷ്ടപ്പെട്ടു. അതേസമയം കാർവഹാൽ, ഹസാർഡ് എന്നിവർ തിരിച്ചെത്തിയിട്ടുണ്ട്.
📋✅ Our 20-man squad for the match against @Eng_Villarreal!#VillarrealRealMadrid | #HalaMadrid pic.twitter.com/2e0SNwzj9i
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) November 20, 2020
വിയ്യാറയലിനെ നേരിടാനുള്ള റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് താഴെ നൽകുന്നു..
തിബൗട്ട് കോർട്ടുവ
ലുനിൻ
അൽറ്റുബെ
ഡാനി കാർവഹാൽ
റാഫേൽ വരാനെ
നാച്ചോ ഫെർണാണ്ടസ്
മാഴ്‌സെലോ വിയേര
ഫെർലാന്റ് മെന്റി
ചസ്റ്റ്
ടോണി ക്രൂസ്
ലുക്കാ മോഡ്രിച്ച്
മാർട്ടിൻ ഒഡീഗാർഡ്
ഇസ്കോ
അറാണ്ട
ഈഡൻ ഹസാർഡ്
മാർക്കോ അസെൻസിയോ
ലുക്കാസ് വാസ്‌ക്കസ്
വിനീഷ്യസ് ജൂനിയർ
മരിയാനോ ഡയസ്
റോഡ്രിഗോ ഗോസ്
🗣🎙💥 El entrenador madridista mostró su malestar por la acumulación de partidos y, por ende, de minutos en las piernas de sus jugadores
— Mundo Deportivo (@mundodeportivo) November 20, 2020
✍ @MarioCalderonMDhttps://t.co/Zq9DFKU757