തകർപ്പൻ ഗോളുകളുമായി മെസ്സിയും ട്രിൻക്കാവോയും, ബെറ്റിസും കടന്ന് ബാഴ്സ മുന്നോട്ട്!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണക്ക് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ റയൽ ബെറ്റിസിനെ കീഴടക്കിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് തിരിച്ചടിച്ചത്. പകരക്കാരായി ഇറങ്ങിയ മെസ്സിയും ട്രിൻക്കാവോയുമാണ് കളി ബാഴ്സക്ക് അനുകൂലമാക്കിയത്. ഇരുവരും ഓരോ ഗോളുകൾ വീതം നേടിയപ്പോൾ ഒരു ഗോൾ ബെറ്റിസ് താരം റൂയിസിന്റെ വകയായിരുന്നു. ജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാമതാണ് ബാഴ്‌സ.21 മത്സരങ്ങളിൽ നിന്ന് 43 പോയിന്റാണ് ബാഴ്‌സക്കുള്ളത്.ഇത്രയും പോയിന്റുള്ള റയൽ മൂന്നാമതുണ്ട്.
"Gimme two minutes." pic.twitter.com/64RIyjdKoW
— FC Barcelona (@FCBarcelona) February 7, 2021
സൂപ്പർ താരം മെസ്സിയെ ബെഞ്ചിലിരുത്തിയാണ് കൂമാൻ ആദ്യ ഇലവനെ പുറത്ത് വിട്ടത്. എന്നാൽ 38-ആം മിനുട്ടിൽ ബോർജയിലൂടെ അവർ ലീഡ് നേടി.ഇതിന് പകരം ചോദിക്കാൻ മെസ്സി തന്നെ വരേണ്ടി വന്നു.57-ആം മിനുട്ടിൽ ഇറങ്ങിയ മെസ്സി 59-ആം മിനുട്ടിൽ ഡെംബലെയുടെ അസിസ്റ്റിൽ നിന്നും തകർപ്പൻ ഗോൾ നേടുകയായിരുന്നു.68-ആം മിനുട്ടിൽ ഗ്രീസ്മാന്റെ ഇടപെടലിനൊടുവിൽ റൂയിസ് സെൽഫ് ഗോൾ വഴങ്ങിയതോടെ ബാഴ്സ ലീഡ് നേടി.എന്നാൽ 75-ആം മിനുട്ടിൽ ഇതേ റൂയിസ് തന്നെ ഹെഡർ ഗോൾ നേടിക്കൊണ്ട് ബെറ്റിസിനെ ഒപ്പമെത്തിച്ചു.എന്നാൽ 87-ആം മിനുട്ടിൽ തകർപ്പൻ ഷോട്ടിലൂടെ ട്രിൻക്കാവോ ഗോൾ നേടിയതോടെ ജയം ബാഴ്‌സയുടെ വരുതിയിലാവുകയായിരുന്നു.
The Comeback Kids! pic.twitter.com/yYLyqUwMOk
— FC Barcelona (@FCBarcelona) February 7, 2021