VAR വിവാദത്തിൽ തലയിടാനില്ലെന്ന് സിനദിൻ സിദാൻ

റയൽ മാഡ്രിഡുമായി ബന്ധപ്പെട്ട VAR വിവാദത്തിൽ താൻ അഭിപ്രായം പറയുന്നില്ലെന്നറിയിച്ച് റയൽ മാഡ്രിഡ്‌ പരിശീലകൻ സിദാൻ. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാവുമെന്നും താൻ അതിനെ കുറിച്ച് ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഗ്രനാഡേക്കെതിരായ മത്സരത്തിന് മുൻപുള്ള പ്രീ മാച്ച് പ്രെസ്സ് കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. തങ്ങളുടെ മുൻപിൽ ഉള്ളത് ബുദ്ദിമുട്ടേറിയ കുറച്ചു മത്സരങ്ങൾ ആണെന്നും അതിൽ മാത്രം ശ്രദ്ധ പുലർത്താനാണ് താനിപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. റയൽ മാഡ്രിഡ്‌ പ്രതിരോധത്തെയും ഗോൾകീപ്പർ തിബൗട്ട് കോർട്ടുവയെ കുറിച്ചും പ്രത്യേകം പരാമർശിക്കാനും അദ്ദേഹം മറന്നില്ല. ഫെർലാൻഡ് മെന്റി, മാഴ്‌സെലോ, ജെയിംസ് റോഡ്രിഗസ്, ഹസാർഡ് എന്നീ താരങ്ങളെ കുറിച്ചൊക്കെ സിദാൻ സംസാരിക്കുകയും ചെയ്തു.

” ആളുകൾ സംസാരിക്കുന്ന കാര്യങ്ങൾ എന്നെ അസ്വസ്ഥനാക്കിയിട്ടില്ല. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാവും. മറ്റുള്ള ആളുകളുടെ അഭിപ്രായങ്ങളിൽ ഞാൻ ഇടപെടുകയില്ല. VAR-മായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഉദ്ദേശമില്ല. ഓരോ ദിവസം കളിക്കളത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക എന്ന കാര്യത്തിൽ മാത്രമാണ് എന്റെ താല്പര്യം. നിലവിൽ നല്ല രീതിയിലാണ് ക്ലബ് മുന്നോട്ട് പോവുന്നത്. പ്രത്യേകിച്ച് ഡിഫൻസും ഗോൾകീപ്പർ തിബൗട്ട് കോർട്ടുവയും നല്ല രീതിയിൽ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ജെയിംസിനെ നിങ്ങൾക്ക് കാണാൻ സാധിക്കും. ഞാൻ എല്ലാ താരങ്ങളെ കുറിച്ചും കണക്കുക്കൂട്ടുന്നുണ്ട്.അദ്ദേഹം ടീമിന്റെ ഭാഗമാണ്. ടീമിലുള്ള ആരോടും താൻ പരിഗണിക്കാതിരിക്കില്ല. എല്ലാവരും ടീമിന് വേണ്ടപ്പെട്ടവരാണ്. ഹസാർഡ് ടീമിനൊപ്പമുണ്ട്. അദ്ദേഹം കളിക്കുമോ ഇല്ലയോ എന്ന് അടുത്ത ദിവസം അറിയാം. മാഴ്‌സെലോയുടെ അഭാവത്തിൽ മെന്റി കാര്യങ്ങളെ നല്ല രീതിയിൽ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷ. അദ്ദേഹം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. നിങ്ങൾ ഒരിക്കലും മാഴ്‌സെലോയെയും മെന്റിയെയും താരതമ്യം ചെയ്യാരുത്. മാഴ്‌സെലോ മാഴ്‌സെലോയും മെന്റി മെന്റിയുമാണ് ” സിദാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *