PSGക്കാർ ലാലിഗയിലേക്ക്? നീക്കങ്ങൾ തുടങ്ങി!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ ഖത്തർ ഉടമകൾ ഏറ്റെടുത്തിട്ട് ഇപ്പോൾ 10 വർഷത്തിന് മുകളിലായി. ഖത്തർ ഉടമകളുടെ വരവോടുകൂടി വലിയ രൂപത്തിലുള്ള വളർച്ചയാണ് പിഎസ്ജിക്കുണ്ടായത്. ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും ശക്തമായ ക്ലബ്ബുകളിൽ ഒന്നാണ് പിഎസ്ജി.

ഇപ്പോൾ ഇതാ പിഎസ്ജിയുടെ ഖത്തർ ഉടമകൾ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.പിഎസ്ജിയുടെ ഉടമസ്ഥരായ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റിനെ ഇനി ഒരുപക്ഷേ ലാലിഗയിൽ കാണാൻ സാധിച്ചേക്കും. അതിനുള്ള നീക്കങ്ങൾ ഇപ്പോൾ QSI തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

അതായത് വരുന്ന ലാലിഗ സീസണിലേക്ക് യോഗ്യത നേടാൻ RCD എസ്പനോളിന് സാധിച്ചിരുന്നു. നിലവിൽ ചൈനീസ് കമ്പനിയായ റാസ്റ്റർ ഗ്രൂപ്പാണ് എസ്പനോളിന്റെ ഉടമസ്ഥർ.ഇവരിപ്പോൾ ഈ ക്ലബ്ബിന് വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ട്. രണ്ട് പാർട്ടികളാണ് ഇപ്പോൾ എസ്പനോളിനെ സമീപിച്ചിട്ടുള്ളത്.പിഎസ്ജിയുടെ ഉടമസ്ഥർക്ക് പുറമേ ഒരു നോർത്ത് അമേരിക്കൻ ഗ്രൂപ്പും എസ്പനോളിനെ വാങ്ങാൻ വേണ്ടി രംഗത്ത് വന്നിട്ടുണ്ട്.മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

എന്നാൽ പിഎസ്ജി ഉടമകളെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ എളുപ്പമാവില്ല.ലാലിഗ പ്രസിഡന്റും പിഎസ്ജി ഉടമസ്ഥരും അത്ര നല്ല സ്വരച്ചേർച്ചയിലല്ല. മാത്രമല്ല സ്പാനിഷ് വമ്പൻമാരായ മാഡ്രിഡിനും എഫ് സി ബാഴ്സലോണക്കുമൊക്കെ ഇക്കാര്യത്തിൽ എതിർപ്പ് ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ലാലിഗയുടെ അംഗീകാരം ലഭിക്കാൻ പിഎസ്ജി ഉടമസ്ഥർക്ക് ബുദ്ധിമുട്ടേണ്ടി വരും.

നിലവിൽ സിറ്റി ഗ്രൂപ്പിന്റെ പാതയിൽ സഞ്ചരിക്കാനാണ് ഖത്തർ ഗ്രൂപ്പ് ആലോചിക്കുന്നത്. ലോകത്ത് പലയിടത്തും സിറ്റി ഗ്രൂപ്പിന് കീഴിൽ ക്ലബ്ബുകൾ കളിക്കുന്നുണ്ട്. അതുപോലെ കൂടുതൽ ക്ലബ്ബുകളെ സ്വന്തമാക്കാനാണ് പിഎസ്ജിയുടെ ഉടമസ്ഥർ ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *