എന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കൂ, പ്യാനിക്കിനോട് കൂമാൻ !

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണയുടെ എതിരാളികൾ വലൻസിയയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:45-ന് ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങൾ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സ കളത്തിലേക്കിറങ്ങുക. അതേസമയം ഈ സീസണിൽ നല്ല രീതിയിൽ കളിക്കാൻ വലൻസിയക്ക് കഴിഞ്ഞിട്ടില്ല. ടീമിലെ മധ്യനിര താരമായ പ്യാനിക്ക് അവസരങ്ങൾ കിട്ടാത്തതിലുള്ള അസന്തുഷ്ടി കഴിഞ്ഞ ദിവസങ്ങളിൽ തുറന്നു പ്രകടിപ്പിച്ചിരുന്നു. താൻ ഇങ്ങനെ കളിക്കാതെയിരിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് പ്യാനിക്ക് തുറന്നു പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ കൂമാൻ. താൻ തെറ്റാണെന്ന് പ്യാനിക്ക് തെളിയിക്കുകയാണ് വേണ്ടത് കൂമാൻ അറിയിച്ചത്. കിട്ടുന്ന അവസരങ്ങളിൽ മികച്ച പ്രകടനം നടത്തി കൊണ്ട് തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിക്കണമെന്നാണ് കൂമാന്റെ ആവിശ്യം.

” ഞങ്ങളുടെ മധ്യനിരയിൽ നല്ല രീതിയിലുള്ള കോമ്പിറ്റീഷൻ നടക്കുന്നുണ്ട്. ഇപ്പോൾ കാർലെസ് അലേനയും വന്നിട്ടുണ്ട്. പ്യാനിക് ഒരു ലെഫ്റ്റ് ഹാന്റഡ് മിഡ്‌ഫീൽഡറാണ്
ഞങ്ങൾക്ക്‌ ലെഫ്റ്റ് ഹാന്റഡ് മിഡ്‌ഫീൽഡറെ ആവിശ്യവുമുണ്ട്. പക്ഷെ അത്‌ ടീമിന്റെ സാഹചര്യങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മറ്റുള്ളവരെ പോലെ തന്നെ അദ്ദേഹവും തന്റെ അവസരത്തിനായി കാത്തിരിക്കേണ്ടിയിരിക്കുന്നു. എന്നിട്ട് അവസരങ്ങൾ ലഭിക്കുമ്പോൾ പരിശീലകന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു. നമുക്ക് പതിനൊന്ന് പേരെ മാത്രമേ കളിക്കാൻ സാധിക്കുകയൊള്ളൂ. അത്കൊണ്ട് തന്നെ അവസരത്തിനായി കാത്തിരിക്കുക. അവസരം ലഭിക്കുമ്പോൾ ടീമിന് താൻ ഉപകാരപ്രദനാണ് എന്ന് തെളിയിക്കുക. അതാണ് ചെയ്യേണ്ടത് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *