ഒഫീഷ്യൽ : മെസ്സിയിപ്പോൾ ബാഴ്സ താരമല്ല!
സൂപ്പർ താരം ലയണൽ മെസ്സിയുടെ എഫ്സി ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ചു. ഇന്നലെ, അതായത് ജൂൺ മുപ്പതിനാണ് മെസ്സിയുടെ കരാർ അവസാനിച്ചത്. ചുരുക്കത്തിൽ മെസ്സി ഇന്ന് മുതൽ ബാഴ്സ താരമല്ല, അദ്ദേഹമിപ്പോൾ ഫ്രീ ഏജന്റാണ്. തനിക്ക് ഇഷ്ടമുള്ള ക്ലബുമായി കരാറിൽ ഏർപ്പെടാനും ചേക്കേറാനും നിലവിൽ മെസ്സിക്ക് സാധിക്കും. 2000-ന് ശേഷം ഇതാദ്യമായാണ് മെസ്സിയുടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കുന്നത്.കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ക്ലബ് വിടാൻ അനുമതി തേടിയ താരമാണ് മെസ്സി. എന്നാൽ അന്ന് ബാഴ്‌സ താരത്തെ അനുവദിക്കാതിരിക്കുകയായിരുന്നു.
🚨 OFFICIAL: Lionel Messi's contract has expired ❌
— Goal (@goal) June 30, 2021
Right now, Messi isn't a Barcelona player 😳 pic.twitter.com/M8rNCi8gE6
മെസ്സി കരാർ പുതുക്കാത്തതും ഫ്രീ ഏജന്റ് ആയതും ആരാധകർക്ക് ആശങ്ക നൽകുന്ന കാര്യമാണെങ്കിലും ഏറ്റവും പുതിയ റിപ്പോർട്ടുകൾ ആരാധകർക്ക് സന്തോഷം നൽകുന്നതാണ്. മെസ്സി ഉടൻ തന്നെ ബാഴ്സയുമായി പുതിയ കരാറിൽ ഏർപ്പെടുമെന്നാണ് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരാഴ്ച്ചക്കകം തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും നിലവിൽ മെസ്സിക്ക് ബാഴ്‌സ വിടാനുള്ള ഉദ്ദേശങ്ങളൊന്നുമില്ല. നിലവിൽ മെസ്സി കോപ്പ അമേരിക്ക കളിക്കുന്ന അർജന്റീന ടീമിനൊപ്പമാണ്. കോപ്പ അമേരിക്കയിലും ഉജ്ജ്വലപ്രകടനം തന്നെയാണ് മെസ്സി പുറത്തെടുക്കുന്നത്.