MNM ത്രയവും MSN ത്രയവും തമ്മിലുള്ള വ്യത്യാസമെന്ത്? വിശദീകരിച്ച് മെസ്സി!
ഈ ട്രാൻസ്ഫർ ജാലകത്തിൽ മെസ്സി പിഎസ്ജിയിൽ എത്തിയതോടെ അവിടെ പുതിയൊരു കൂട്ടുകെട്ട് പിറന്നിരുന്നു. മെസ്സി, നെയ്മർ, എംബപ്പേ കൂട്ടുകെട്ടായിരുന്നു ഇത്. എന്നാൽ ഒരു യഥാർത്ഥ ഫോമിലേക്ക് ഉയരാൻ ഈ ത്രയത്തിന് ഇപ്പോഴും സാധിച്ചിരുന്നില്ല.
അതേസമയം എഫ്സി ബാഴ്സലോണയിൽ ഇതിന് മുമ്പ് ഇത്പോലെ ഒരു കൂട്ടുകെട്ടുണ്ടായിരുന്നു. MSN കൂട്ടുകെട്ടായിരുന്നു അത്. എംബപ്പേയുടെ സ്ഥാനത്ത് ലൂയിസ് സുവാരസ് ആയിരുന്നു എന്നതായിരുന്നു വിത്യാസം. പക്ഷേ ഒരു പിടി നേട്ടങ്ങൾ കരസ്ഥമാക്കാൻ MSN ത്രയത്തിന് സാധിച്ചിരുന്നു. ഏതായാലും രണ്ട് കൂട്ടുകെട്ടുകളും തമ്മിലുള്ള വിത്യാസങ്ങൾ ഇപ്പോൾ സൂപ്പർ താരമായ ലയണൽ മെസ്സി വ്യക്തമാക്കിയിട്ടുണ്ട്.പ്രായമാണ് പ്രധാനവിത്യാസം എന്നാണ് മെസ്സി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Lionel Messi explains the differences between the MSN and the MNM 🤩
— Goal (@goal) October 8, 2021
"Age, first of all!" 😅 pic.twitter.com/ohdV1T5re3
“പ്രധാന വിത്യാസം എന്നുള്ളത് പ്രായം തന്നെയാണ്.നെയ്മറോടൊപ്പം ഞങ്ങൾ ബാഴ്‌സയിൽ കളിച്ചു തുടങ്ങുമ്പോൾ ഞങ്ങൾ എല്ലാവരും യങ് ആയിരുന്നു. എന്നാൽ ഇപ്പോൾ പ്രായം കുറഞ്ഞ താരം കിലിയൻ എംബപ്പേയാണ്.മാത്രമല്ല സുവാരസും എംബപ്പേയും വളരെ വ്യത്യസ്ഥരായ താരങ്ങളാണ്.ഒരു യഥാർത്ഥ നമ്പർ നയൺ സ്ട്രൈക്കർ ആണ് സുവാരസ്.സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വെച്ച അദ്ദേഹം ഒരുപാട് ഗോളുകൾ നേടുമായിരുന്നു.എംബപ്പേ അതിൽ നിന്നും വിത്യസ്തനാണ്.വളരെയധികം വേഗതയേറിയതും കരുത്തനുമായ താരമാണ് എംബപ്പേ.നിങ്ങൾ ഒരു ചെറിയ സ്‌പേസ് അദ്ദേഹത്തിന് നൽകിയാൽ അദ്ദേഹം ഒരു ഗോളുകൾ നേടും.രണ്ട് പേരും അസാധാരണ താരങ്ങളാണ്.പക്ഷെ വ്യത്യസ്ഥ ക്വാളിറ്റികളാണ് ഉള്ളത് ” ഇതാണ് മെസ്സി അറിയിച്ചത്.
കഴിഞ്ഞ റെന്നസിനെതിരെയുള്ള മത്സരത്തിൽ MNM ന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല മാത്രമല്ല രണ്ട് ഗോളിന്റെ പരാജയം ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. ഏതായാലും പിഎസ്ജി ശക്തമായി തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.