നിർബന്ധമായും കളിക്കേണ്ട താരങ്ങളിലൊരാളാണ് മെസ്സി,വിശ്രമമനുവദിച്ചാൽ കൂടുതൽ ക്ഷീണിതനാവും : കൂമാൻ !
ഇന്ന് നടക്കുന്ന ഗെറ്റാഫെക്കെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് വിശ്രമം അനുവദിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയായിരുന്നു ഇക്കാര്യം പുറത്തു വിട്ടിരുന്നത്. 21 ദിവസത്തിനിടെ ഏഴ് മത്സരങ്ങളാണ് ബാഴ്‌സ കളിക്കേണ്ടിയിരിക്കുന്നത്. ഇതിൽ തന്നെ എൽ ക്ലാസിക്കോയും യുവന്റസിനെതിരെയുള്ള മത്സരവും ഉൾപ്പെടുന്നു. അത്കൊണ്ട് തന്നെ ഈ പ്രധാനപ്പെട്ട മത്സരങ്ങൾ മുൻനിർത്തി മെസ്സിക്ക് കൂമാൻ വിശ്രമം അനുവദിച്ചേക്കും എന്നായിരുന്നു വാർത്തകൾ. എന്നാൽ ഇക്കാര്യം കൂമാൻ നിരസിക്കുകയാണ് ചെയ്തത്. നിലവിൽ മെസ്സി തയ്യാറാണ് എന്നാണ് കൂമാൻ അറിയിച്ചത്. മത്സരങ്ങൾ എല്ലാം തന്നെ നിർബന്ധമായും കളിക്കേണ്ട താരങ്ങളിൽ ഒരാളാണ് മെസ്സിയെന്നും അദ്ദേഹം കളിക്കാതിരുന്നാലാണ് അദ്ദേഹം കൂടുതൽ ക്ഷീണിതനാവുകയെന്നും കൂമാൻ അറിയിച്ചു.. മെസ്സിക്ക് അടുത്ത നാലു മത്സരങ്ങളും കളിക്കാൻ കഴിയുമെന്നും കൂമാൻ അറിയിച്ചു.
Barcelona boss Koeman on resting Lionel Messi: "He gets more tired when he does not play" https://t.co/JGGtTTCgAg
— footballespana (@footballespana_) October 16, 2020
” മെസ്സിക്ക് അടുത്ത നാലു മത്സരങ്ങളും കളിക്കാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എപ്പോഴും കളിക്കാൻ ആഗ്രഹിക്കുന്ന, നിർബന്ധമായും കളിക്കേണ്ട പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് മെസ്സി. വിശ്രമം വേണോ വേണ്ടയോ എന്നുള്ളത് ആ താരത്തെ ആശ്രയിച്ചിരിക്കുന്ന ഒന്നാണ്. അത്കൊണ്ട് തന്നെ ഞാൻ അദ്ദേഹവുമായി ഒരു തവണ കൂടി സംസാരിക്കും. നിലവിൽ അദ്ദേഹത്തിന് പ്രശ്നങ്ങൾ ഒന്നും ഇല്ല. അതിനാൽ തന്നെ അദ്ദേഹത്തെ കളിപ്പിക്കും.അദ്ദേഹത്തിന് വിശ്രമമനുവദിച്ചാൽ അദ്ദേഹം ക്ഷീണിതനാവുകയാണ് ചെയ്യുക. കഴിഞ്ഞ കുറെ വർഷങ്ങളായി ഒട്ടുമിക്ക മത്സരങ്ങളും കളിക്കുന്ന താരമാണ് മെസ്സി. തീർച്ചയായും വരുന്ന പ്രധാനപ്പെട്ട മത്സരങ്ങളിൽ മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹമുണ്ടാവും ” കൂമാൻ പറഞ്ഞു.
Koeman on whether he'd rotate Messi or not https://t.co/QfqLtUtLsY
— SPORT English (@Sport_EN) October 16, 2020