മെസ്സിയെയും ക്രൈഫിനേയും പുകഴ്ത്തി ലപോർട്ടയുടെ ആദ്യപ്രസംഗം!

ഇന്നലെ നടന്ന ബാഴ്‌സ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ജോൺ ലപോർട്ട ഒരിക്കൽ കൂടി ബാഴ്സയുടെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത്.2003 മുതൽ 2010 വരെ ബാഴ്‌സയുടെ പ്രസിഡന്റായി പ്രവർത്തിച്ച പരിചയമുള്ള ലപോർട്ട ഇത്തവണയും ബാഴ്‌സയുടെ ദുരിതകാലത്തിന് അറുതി വരുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഏതായാലും പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പ്രസംഗത്തിൽ ബാഴ്‌സയുടെ രണ്ട് ഇതിഹാസതാരങ്ങളെ പ്രശംസിച്ചിരിക്കുകയാണ് ലപോർട്ട.ബാഴ്സ എടുക്കുന്ന ഓരോ തീരുമാനത്തിനുമുള്ള പ്രചോദനം യോഹാൻ ക്രൈഫ് ആണ് എന്നാണ് ലപോർട്ട പറഞ്ഞത്.കൂടാതെ മെസ്സി ഇപ്പോഴും ബാഴ്സയെ സ്നേഹിക്കുന്നതിനുള്ള തെളിവാണ് അദ്ദേഹം മകനോടൊത്ത് വോട്ട് ചെയ്യാൻ വന്നതെന്നും ലപോർട്ട അറിയിച്ചു.

” ഈ ഇലക്ഷനിൽ പങ്കെടുത്ത എല്ലാവരോടും ഞാൻ നന്ദി അറിയിക്കുന്നു.യോഹാൻ ക്രൈഫ് ആണ് ബാഴ്‌സയെ ഇന്നീ കാണുന്ന നിലയിൽ എത്താൻ സഹായിച്ചത്.നമ്മൾ എടുക്കുന്ന ഓരോ തീരുമാനത്തിനുമുള്ള പ്രചോദനം അദ്ദേഹമാണ്.ഇത് പോലും ഒരു ക്രൈഫിസ്റ്റയാണ്.20 വർഷം മുമ്പാണ് ലിയോ എന്ന് പറഞ്ഞ വ്യക്തി ഇവിടെ അരങ്ങേറിയത്.ഇപ്പോൾ അദ്ദേഹം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്.അദ്ദേഹം ഇപ്പോൾ തന്റെ മകനുമൊത്ത് വോട്ട് ചെയ്യാൻ വന്നിട്ടുണ്ട്.അദ്ദേഹം ഇപ്പോഴും ബാഴ്സയെ സ്നേഹിക്കുന്നു എന്നുള്ളതിനുള്ള തെളിവാണ് ഇത്.അദ്ദേഹം ഇവിടെ തുടരുമെന്നുള്ളതിന്റെ ശുഭസൂചനയായി ഇതിനെ കണക്കാകാം ” ലപോർട്ട പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *