റയലിന് തിരിച്ചടി, മാർട്ടിൻ ഒഡിഗാർഡിന് കോവിഡ് സ്ഥിരീകരിച്ചു !

റയൽ മാഡ്രിഡ്‌ യുവതാരം മാർട്ടിൻ ഒഡിഗാർഡിന് കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ്‌ താരങ്ങൾക്കിടയിൽ നടത്തിയ പരിശോധനയിലാണ് ഈ താരത്തിന് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്. റയൽ മാഡ്രിഡിന്റെ ആദ്യ മത്സരം കഴിഞ്ഞ് സാൻ സെബാസ്റ്റ്യനിൽ നിന്നും എത്തിച്ചേർന്ന ശേഷം നടത്തിയ പിസിആർ ടെസ്റ്റിലാണ് ഇക്കാര്യം വ്യക്തമായത്. ടീമിലെ എല്ലാ അംഗങ്ങൾക്കും പരിശോധനനടത്തിയിരുന്നു. എന്നാൽ ഫലം പുറത്തു വരുന്നതിന് മുമ്പായി തന്നെ റയൽ മാഡ്രിഡ്‌ പരിശീലനം നടത്തിയിരുന്നു. ഇതോടെ റയൽ താരങ്ങൾക്കിടയിൽ ഒരു തവണ കൂടി പരിശോധന നടത്തും.

പരിശീലനത്തിയ ഒഡിഗാർഡും പങ്കെടുത്തതിനാൽ താരവുമായി ബന്ധപ്പെട്ടവർക്ക് ഉണ്ടാവുമോ എന്ന ഭയത്തിലാണ് റയൽ മാഡ്രിഡ്‌. റയൽ സോസിഡാഡിനോടായിരുന്നു റയൽ മാഡ്രിഡ്‌ ആദ്യ മത്സരം കളിച്ചിരുന്നത്. ഈ മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ ഒഡീഗാർഡ് സ്ഥാനം കണ്ടെത്തിയിരുന്നു. ഈ സീസണിൽ ലോണിൽ നിന്നും മടങ്ങിയെത്തിയ താരമാണ് മാർട്ടിൻ. ഇനി റയൽ ബെറ്റിസിനോടാണ് അടുത്ത മത്സരം. ഈ വരുന്ന ശനിയാഴ്ച്ചയാണ് ബെറ്റിസുമായി റയൽ ഏറ്റുമുട്ടുക. ഈ മത്സരം നോർവീജിയൻ താരത്തിന് നഷ്ടമാവും. ചുരുങ്ങിയത് പത്ത് ദിവസമെങ്കിലും താരം ക്വാറന്റയിനിൽ കഴിയേണ്ടി വരും. നെഗറ്റീവ് ആയാൽ ഉടനെ താരത്തിന് ടീമിനൊപ്പം ചേരാം.

Leave a Reply

Your email address will not be published. Required fields are marked *