Judeee : ഗോളടിച്ചതിന് പിന്നാലെ ബെല്ലിങ്ങ്ഹാമിന് സന്ദേശവുമായി എൻഡ്രിക്ക്!

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രീ ഒളിമ്പിക് ടൂർണമെന്റിലെ ഇന്നത്തെ മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ബ്രസീലിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ കൊളംബിയയെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം എൻഡ്രിക്ക് ഈ മത്സരത്തിലും ഗോൾ നേടിയിരുന്നു. കഴിഞ്ഞ മത്സരത്തിലും ബ്രസീലിന്റെ വിജയ ഗോൾ പിറന്നിട്ടുള്ളത് ഇദ്ദേഹത്തിന്റെ ബൂട്ടിൽ നിന്നാണ്.

ഇന്നത്തെ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം റയൽ മാഡ്രിഡിന്റെ ഇംഗ്ലീഷ് സൂപ്പർതാരമായ ജൂഡ് ബെല്ലിങ്ങ്ഹാമിന്റെ സെലിബ്രേഷനാണ് എൻഡ്രിക്ക് അനുകരിച്ചിട്ടുള്ളത്. രണ്ട് കൈകളും വിടർത്തി പിടിച്ചുകൊണ്ടുള്ള ബെല്ലിങ്ങ്ഹാമിന്റെ സെലിബ്രേഷൻ ഇപ്പോൾ ലോകപ്രശസ്തമാണ്.എൻഡ്രിക്ക് കൂടി ആ സെലിബ്രേഷൻ ഏറ്റെടുത്തിരിക്കുകയാണ്. മാത്രമല്ല അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇത് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.Judee എന്നാണ് ക്യാപ്ഷൻ ആയിക്കൊണ്ട് അദ്ദേഹം എഴുതിയിരിക്കുന്നത്.ബെല്ലിങ്ങ്ഹാമിനെ എൻഡ്രിക്ക് മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.

നിലവിൽ ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിന്റെ താരമാണ് എൻഡ്രിക്ക്. പക്ഷേ അദ്ദേഹത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഈ സീസണിന് ശേഷമാണ് അദ്ദേഹം റയൽ മാഡ്രിഡിനൊപ്പം ചേരുക.താരത്തിന് 18 വയസ്സ് പൂർത്തിയാവേണ്ടതുണ്ട്.എന്നാൽ ഇതിനിടെ അദ്ദേഹം റയൽ മാഡ്രിഡ് ക്ലബ്ബ് സന്ദർശിച്ചിരുന്നു.ബെല്ലിങ്ങ്ഹാം ഉൾപ്പെടെയുള്ളവരെ അദ്ദേഹം പരിചയപ്പെടുകയും ചെയ്തിരുന്നു.

വരുന്ന സീസണിൽ ഈ രണ്ടു താരങ്ങളും ഒരുമിച്ചു കളിക്കും. തകർപ്പൻ പ്രകടനമാണ് റയൽ മാഡ്രിഡിന് വേണ്ടി ബെല്ലിങ്ങ്ഹാം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഇപ്പോൾ ബെല്ലിങ്ങ്ഹാമാണ്.18 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ മികച്ച ഒരു സ്ട്രൈക്കറുടെ അഭാവം റയലിനെ വല്ലാതെ അലട്ടുന്നുണ്ട്.എൻഡ്രിക്ക് വരുന്നതോടുകൂടി അതിന് പരിഹാരമാകും എന്നാണ് റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!