I Love You My Boy :വിനീഷ്യസിനോട് നെയ്മർ ജൂനിയർ!
ഇന്നലെ സ്പാനിഷ് ലീഗിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് സമനില വഴങ്ങുകയായിരുന്നു.വലൻസിയയാണ് മെസ്റ്റില്ലയിൽ വെച്ച് കൊണ്ട് റയലിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ വിവാദ സംഭവങ്ങൾ അരങ്ങേറുകയും ചെയ്തു.
30 മിനിറ്റ് പിന്നിട്ടപ്പോഴേക്ക് രണ്ട് ഗോളുകൾ റയൽ മാഡ്രിഡ് വഴങ്ങിയിരുന്നു. എന്നാൽ പിന്നീട് വിനീഷ്യസ് ജൂനിയറാണ് റയലിനെ രക്ഷിച്ചത്.രണ്ട് ഗോളുകളാണ് അദ്ദേഹം മത്സരത്തിൽ നേടിയത്.മെസ്റ്റില്ലയിൽ രണ്ട് ഗോളുകൾ നേടാൻ കഴിഞ്ഞു എന്നത് വിനീഷ്യസിന് സന്തോഷം നൽകുന്ന കാര്യമാണ്. കാരണം അതിനു മുൻപ് വലൻസിയയുടെ മൈതാനത്തേക്ക് എത്തിയപ്പോൾ ക്രൂരമായ വംശീയ അധിക്ഷേപങ്ങളായിരുന്നു വിനീഷ്യസിന് ഏൽക്കേണ്ടി വന്നത്. എന്നാൽ ഇത്തവണ വിനീഷ്യസ് അതേ ആരാധകർക്ക് മുന്നിൽ നിറഞ്ഞാടുകയായിരുന്നു.
📲🤍 Neymar Jr’s comment under Vinícius’ IG post. pic.twitter.com/Jos4oLsOOj
— Madrid Xtra (@MadridXtra) March 3, 2024
മാത്രമല്ല ഗോൾ നേടിയതിനു ശേഷം അദ്ദേഹം നടത്തിയ സെലിബ്രേഷനും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റേസിസത്തിനെതിരെ മുഷ്ടി ചുരുട്ടി കൊണ്ടുള്ള ഒരു സെലിബ്രേഷനാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. അതിന്റെ ചിത്രങ്ങൾ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പോരാട്ടം തുടരുന്നു എന്നാണ് അതിന്റെ ക്യാപ്ഷനായി കൊണ്ട് വിനി നൽകിയിട്ടുള്ളത്. ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഇതിന്റെ കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.
I Love You My Boy എന്നാണ് നെയ്മർ കമന്റ് ആയിക്കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ളത്. നെയ്മറെ കൂടാതെ പല താരങ്ങളും പ്രശസ്തരായ വ്യക്തികളും വിനീഷ്യസിന് പിന്തുണ അർപ്പിച്ചിട്ടുണ്ട്. മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല എന്നത് റയലിനെ സംബന്ധിച്ചിടത്തോളം നിരാശയാണ്.ഈ സീസണിലും മികച്ച പ്രകടനം നടത്താൻ ഇപ്പോൾ വിനീഷ്യസിന് സാധിക്കുന്നുണ്ട്.