BBC യുടെ റെക്കോർഡ് തകർക്കുമോ BMV?
യുവേഫ സൂപ്പർ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് അറ്റലാന്റയെ തോൽപ്പിച്ചത്. സൂപ്പർ താരം കിലിയൻ എംബപ്പേയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.എംബപ്പേ വന്നതോടുകൂടി റയൽ മാഡ്രിഡിൽ ഒരു പുതിയ ത്രയം ഇപ്പോൾ ഉടലെടുത്തിട്ടുണ്ട്.BMV എന്നാണ് അത് അറിയപ്പെടുന്നത്.ബെല്ലിങ്ങ്ഹാം-എംബപ്പേ- വിനീഷ്യസ് എന്നിവരാണ് ഈ കൂട്ടുകെട്ടിൽ ഉള്ളത്. അതോടൊപ്പം തന്നെ റോഡ്രി ഗോ ഉണ്ടെങ്കിലും ഏറ്റവും വലിയ സൂപ്പർ താരങ്ങളായി കൊണ്ട് പരിഗണിക്കപ്പെടുന്നത് ഈ മൂന്നു താരങ്ങളുമാണ്.
അതായത് ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമുള്ള നാലു താരങ്ങളിൽ മൂന്നുപേരും റയൽ മാഡ്രിഡിൽ നിന്നുള്ളവരാണ്.BMV കൂട്ടുകെട്ടാണ് അത്.എന്നാൽ മുമ്പ് റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന BBC ഇത്രയും ലോകപ്രശസ്തമാണ്.ബെൻസിമ-ബെയ്ൽ-ക്രിസ്റ്റ്യാനോ എന്നിവരായിരുന്നു ഈ കൂട്ടുകെട്ടിൽ ഉണ്ടായിരുന്നത്. ഇവർ നേടിയെടുത്ത നേട്ടങ്ങളും ഉണ്ടാക്കി വെച്ചിട്ടുള്ള റെക്കോർഡുകളും വളരെ ഉയർന്നതാണ്.
കൃത്യമായി പറഞ്ഞാൽ 5 സീസണുകളിലാണ് BBC കൂട്ടുകെട്ട് ബൂട്ടണിഞ്ഞിട്ടുള്ളത്. 2013-14 സീസൺ മുതൽ 2017-18 സീസൺ വരെയാണ് ഈ കൂട്ടുകെട്ട് റയൽ മാഡ്രിഡിൽ ഉണ്ടായിരുന്നത്.ഈ കാലയളവിൽ ആകെ 442 ഗോളുകൾ നേടാൻ ഈ സഖ്യത്തിന് കഴിഞ്ഞിട്ടുണ്ട്.13 കിരീടങ്ങളും നേടി. അതിൽ ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടുന്നു.ഓരോ മത്സരത്തിലും ശരാശരി 2.7 ഗോളുകൾ അവർ നേടിയിട്ടുണ്ട്. 70% മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ ബിബിസിയുടെ ഈ കണക്കുകൾ ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. ഈ കണക്കുകൾ തകർക്കുക എന്ന ലക്ഷ്യമാണ് BMV കൂട്ടുകെട്ടിന് മുന്നിൽ ഉള്ളത്. മാത്രമല്ല ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വർഷം 2012 ആണ്. 121 ഗോളുകളാണ് അന്ന് നേടിയിട്ടുള്ളത്.അതും തകർക്കുക എന്ന ലക്ഷ്യം ഈ കൂട്ടുകെട്ടിന് മുന്നിൽ ഉണ്ടാകും. എഴുപതോളം മത്സരങ്ങളാണ് ഈ സീസണിൽ റയൽ മാഡ്രിഡിന് കളിക്കേണ്ടി വരുന്നത്. ഏതായാലും ഈ മൂന്നുപേരും ഇത്തവണ വലിയ ഒരു ഗോൾ വിരുന്ന് ഒരുക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.