97-96, ബാഴ്‌സയെ മറികടന്ന് റയൽ മാഡ്രിഡ് !
ഈ സീസണിൽ നടന്ന ആദ്യ എൽ ക്ലാസിക്കോ മത്സരത്തിൽ തന്നെ പരാജയം രുചിക്കാനായിരുന്നു ബാഴ്സയുടെ യോഗം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ ബാഴ്സലോണ തോൽവി രുചിച്ചത്. അവസാനമായി കളിച്ച മൂന്ന് എൽ ക്ലാസിക്കോ മത്സരത്തിലും വിജയം നേടാൻ നേടാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. ചുരുക്കത്തിൽ അത് ബാഴ്‌സക്ക് തിരിച്ചടിയാവുകയാണ് ചെയ്തത്. ആകെ എൽ ക്ലാസിക്കോയുടെ കണക്കുകളിൽ ബാഴ്‌സയെ മറികടക്കാൻ ഇന്നലത്തെ വിജയത്തോട് കൂടി റയൽ മാഡ്രിഡിന് സാധിച്ചു. നിലവിൽ 97-96 എന്നാണ് കണക്കുകൾ. 97 മത്സരങ്ങളിൽ റയൽ മാഡ്രിഡ് വിജയം കൊയ്തപ്പോൾ 96 മത്സരങ്ങളിലാണ് ബാഴ്സ വിജയം നേടിയിട്ടുള്ളത്.
Real Madrid 97-96 Barcelona
— MARCA in English (@MARCAinENGLISH) October 24, 2020
Los Blancos now lead the way in all-time #ElClasico wins
⚪💪https://t.co/5BUu9iSGfs pic.twitter.com/75DyJQ18pv
ഈ വർഷം മാർച്ച് രണ്ടിന് നടന്ന മത്സരത്തിന് മുമ്പ് 95-96 ആയിരുന്നു. അന്ന് ബാഴ്സയായിരുന്നു മുന്നിൽ. എന്നാൽ ആ മത്സരത്തിൽ വിനീഷ്യസിന്റെയും മരിയാനോയുടെയും ഗോളിന്റെ ബലത്തിൽ റയൽ മാഡ്രിഡ് വിജയിച്ചു കയറുകയായിരുന്നു. ഇതോടെ 96-96 എന്നായിരുന്നു കണക്കുകൾ. തുടർന്ന് ഇന്നലത്തെ മത്സരത്തിൽ വിജയം കൊയ്യുന്നവർക്ക് ലീഡ് എടുക്കാനുള്ള അവസരം കൈവന്നു. ഇത് റയൽ മാഡ്രിഡ് തന്നെ മുതലെടുക്കുകയായിരുന്നു. ഇന്നലത്തെ മത്സരത്തിൽ റയൽ 3-1 ന് ജയിച്ചതോടെ 97-96 ആയി മാറുകയായിരുന്നു. ജയത്തോടെ ലാലിഗയിലും ലീഡ് എടുക്കാൻ റയലിനായി. ലാലിഗയിൽ 74 മത്സരങ്ങളിൽ റയൽ മാഡ്രിഡ് വിജയിച്ചപ്പോൾ ബാഴ്സ 72 മത്സരങ്ങളിലാണ് വിജയിച്ചത്.
#ElClasico head to head:
— M•A•J (@Ultra_Suristic) October 24, 2020
In LaLiga:
Real Madrid 74-72 Barcelona
Total:
Real Madrid 97-96 Barcelona
🤫 pic.twitter.com/EauOBK0odF