800-ന്റെ നിറവിലേക്ക്, ചരിത്രത്തിലേക്ക് നടന്നു കയറാനൊരുങ്ങി ലയണൽ മെസ്സി !
ലാലിഗയിൽ ഇന്ന് എഫ്സി ബാഴ്സലോണ അത്ലെറ്റിക്കോ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ്. ഈ മത്സരത്തിൽ ബൂട്ടണിയുന്നതോട് കൂടി സൂപ്പർ താരം ലയണൽ മെസ്സി മറ്റൊരു ചരിത്രനേട്ടം കുറിക്കാനിരിക്കുകയാണ്. എഫ്സി ബാഴ്സലോണക്ക് വേണ്ടി എണ്ണൂറ് മത്സരങ്ങൾ കളിക്കുന്ന താരമാവാനുള്ള ഒരുക്കത്തിലാണ് മെസ്സി. ഇതുവരെ 799 മത്സരങ്ങൾ മെസ്സി കളിച്ചു കഴിഞ്ഞു. പതിനേഴ് വർഷങ്ങളാണ് മെസ്സി ഈ നേട്ടം പിന്നീടാൻ എടുത്തിരിക്കുന്നത്. 2003 നവംബർ പതിനാറിന്, പോർട്ടോക്കെതിരെയുള്ള സൗഹൃദമത്സരത്തിലാണ് മെസ്സി ബാഴ്സക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഇതുവരെ ആകെ 799 മത്സരങ്ങൾ പൂർത്തിയാക്കിയ മെസ്സി 677 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു. ഇതിൽ 741 മത്സരങ്ങൾ ഔദ്യോഗികമത്സരങ്ങൾ ആയിരുന്നുവെങ്കിൽ 58 മത്സരങ്ങൾ സൗഹൃദമത്സരങ്ങളായിരുന്നു.
1️⃣7️⃣ years
— FC Barcelona (@FCBarcelona) November 20, 2020
6️⃣7️⃣7️⃣ goals
7️⃣9️⃣9️⃣ games
The next one is number 8️⃣0️⃣0️⃣❗️
മെസ്സി കളിച്ച പതിനൊന്ന് ശതമാനം മത്സരങ്ങളിൽ മാത്രമാണ് ബാഴ്സ പരാജയം അറിഞ്ഞിട്ടുള്ളത്. ആകെ 561 മത്സരങ്ങളിൽ ബാഴ്സ ജയം നേടിയിട്ടുണ്ട് (519 ഔദ്യോഗികമത്സരങ്ങൾ ). എന്നാൽ 149 മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ (137 ഔദ്യോഗികമത്സരങ്ങൾ )89 മത്സരങ്ങളിൽ പരാജയങ്ങളും (85 ഔദ്യോഗികമത്സരങ്ങൾ ) മെസ്സിക്ക് ഏറ്റുവാങ്ങേണ്ടി വന്നു. ഈ കാലയളവിൽ 677 ഗോളുകളാണ് മെസ്സി ബാഴ്സ ജേഴ്സിയിൽ നേടിയത്. 640 എണ്ണം ഔദ്യോഗികമത്സരത്തിലും ബാക്കിയുള്ളവ സൗഹൃദമത്സരത്തിലുമായിരുന്നു. ആകെ മുപ്പത്തിനാല് കിരീടങ്ങളാണ് മെസ്സി നേടിയത്. അവകൾ താഴെ നൽകുന്നു.
10 league triumphs, 4 Champions Leagues, 6 Copas del Rey, 3 Club World Cups, 3 European Super Cups and 8 Spanish Super Cups.
📊 — Leo Messi will have played his 800th game for Barcelona against Atlético Madrid on Saturday. pic.twitter.com/FMxTgqyG5G
— Barça Universal (@BarcaUniversal) November 20, 2020